തിരുവനന്തപുരം: കേരള ക്രിക്കറ്റിന് പുത്തൻ ഊർജവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യൻ പ്രീമിയർ ലീഗിന് സമാനമായി സെപ്റ്റംബറിൽ ഫ്രാഞ്ചൈസി രീതിയിൽ കേരള ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുമെന്ന് കെ.സി.എ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആറ് ടീമുകളായാണ് മത്സരം. ട്വന്‍റി-ട്വന്‍റി ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്‍റിന് ബി.സി.സി.ഐ/ ഐ.സി.സിയുടെ നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമായിരിക്കും. ഐ.പി.എല്ലിന് സമാനമായ രീതിയിൽ പൂർണമായും ലേല പ്രക്രിയയിലൂടെയായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുക. കേരളത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങൾക്കായിരിക്കും ടൂർണമെന്‍റിൽ പങ്കെടുക്കാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.