സഞ്ജു സാംസൺ

കെ.സി.എൽ താരലേലം: സഞ്ജുവിനെ റെക്കോഡ് തുകക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്, വിഷ്ണു വിനോദ് കൊല്ലം സെയിലേഴ്സിൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിമു മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെക്കോഡ് തുകക്ക് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപ അടിസ്ഥാന വിലയിൽ ലേലത്തിനെത്തിയ സഞ്ജുവിനെ 26.80 ലക്ഷത്തിനാണ് ബ്ലൂ ടൈഗേഴ്സ് ക്യാമ്പിലെത്തിച്ചത്. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കൊച്ചിയുടെ വലിയ തുകയ്ക്ക് മുന്നില്‍ ശേഷിക്കുന്ന ടീമുകള്‍ മുട്ടുമടക്കുകയായിരുന്നു. സഞ്ജുവിന്റെ ആദ്യ കെ.സി.എല്‍ സീസണാണിത്.

അഞ്ച് ലക്ഷത്തില്‍ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വരെയാക്കി ഉയര്‍ത്തി. 25 ലക്ഷം ഓഫര്‍ ചെയ്ത് തൃശൂര്‍ ടൈറ്റന്‍സ് താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷംരൂപക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. കെ.സിഎ.ൽ ആദ്യ സീസണിൽ സഞ്ജു കളിച്ചിരുന്നില്ല. അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയിലേഴ്‌സ് സ്വന്തമാക്കി.

ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. പേസര്‍ ബേസില്‍ തമ്പി തിരുവനന്തപുരം റോയല്‍സിന് വേണ്ടി കളിക്കും. 8.4 ലക്ഷത്തിലാണ് ബേസില്‍ തിരുവനന്തപുരം ടീമിലെത്തിയത്. ഷോണ്‍ റോജര്‍ തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടി കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. സിജോമോന്‍ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്. വിനൂപ് മനോഹരനെ മൂന്ന് ലക്ഷത്തിന് കൊച്ചി സ്വന്തമാക്കി. എം.എസ്. അഖിലിനെ 8.40 ലക്ഷം മടക്കി കൊല്ലം ടീമിലെത്തിച്ചു. അഭിജിത് പ്രവീണ്‍ 4.20 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സിലെത്തി.

170 താ​ര​ങ്ങ​ൾ

എ, ​ബി, സി ​കാ​റ്റ​ഗ​റി​ക​ളി​ലാ​യി 170 താ​ര​ങ്ങ​ളെ​യാ​ണ് ലേ​ല​ത്തി​നാ​യി ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ 15 താ​ര​ങ്ങ​ളെ വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ൾ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന 155 താ​ര​ങ്ങ​ൾ​ക്കാ​യാ​ണ് ശ​നി​യാ​ഴ്ച​ത്തെ ലേ​ലം. ബി.​സി.​സി.​ഐ ഫ​സ്റ്റ് ക്ലാ​സ്, ലി​സ്റ്റ് എ, ​ഐ.​പി.​എ​ൽ എ​ന്നി​വ​യി​ൽ ക​ളി​ച്ചി​ട്ടു​ള്ള താ​ര​ങ്ങ​ളെ​യാ​ണ് എ ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​രു​ടെ അ​ടി​സ്ഥാ​ന തു​ക. അ​ണ്ട​ർ 19, അ​ണ്ട​ർ 23 വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ളി​ച്ച ബി ​കാ​റ്റ​ഗ​റി​യി​ലെ താ​ര​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ​വും ജി​ല്ല, സോ​ണ​ൽ, കെ.​സി.​എ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ക​ളി​ച്ച സി ​കാ​റ്റ​ഗ​റി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് 75000 വു​മാ​ണ് അ​ടി​സ്ഥാ​ന തു​ക. 42കാ​ര​നാ​യ സീ​നി​യ​ർ താ​രം കെ.​ജെ. രാ​കേ​ഷ് മു​ത​ൽ 16 വ​യ​സ്സു​കാ​ര​നാ​യ ജൈ​വി​ൻ ജാ​ക്സ​ൻ വ​രെ​യു​ള്ള​വ​രാ​ണ് ലേ​ല പ​ട്ടി​ക​യി​ലു​ള്ള​ത്.

പ​ര​മാ​വ​ധി 50 ല​ക്ഷം

ഓ​രോ ടീ​മി​നും പ​ര​മാ​വ​ധി 50 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​ക്കാ​നാ​വു​ക. കു​റ​ഞ്ഞ​ത് 16ഉം ​പ​ര​മാ​വ​ധി 20 താ​ര​ങ്ങ​ളെ വ​രെ​യും ഉ​ൾ​പ്പെ​ടു​ത്താം. റി​ട്ടെ​ൻ​ഷ​നി​ലൂ​ടെ താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി​യ ടീ​മു​ക​ൾ​ക്ക് ശേ​ഷി​ക്കു​ന്ന തു​ക​ക്കു​ള്ള താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​വു​ക. സ​ച്ചി​ൻ ബേ​ബി​യ​ട​ക്കം നാ​ല് താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി​യ ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്സ് ഇ​വ​ർ​ക്കാ​യി പ​തി​ന​ഞ്ച​ര ല​ക്ഷം രൂ​പ ഇ​തി​ന​കം ചെ​ല​വാ​ക്കി​ക്ക​ഴി​ഞ്ഞു. ശേ​ഷി​ക്കു​ന്ന 34.50 ലക്ഷം രൂ​പ മാ​ത്ര​മാ​ണ് അ​വ‍ർ​ക്ക്​ ഇ​നി ചെ​ല​വ​ഴി​ക്കാ​നാ​കു​ക. ആ​ല​പ്പി റി​പ്പി​ൾ​സും കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ർ​സും 17.75 ല​ക്ഷം മു​ട​ക്കി നാ​ല് താ​ര​ങ്ങ​ളെ​യും ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ് നാ​ല​ര ല​ക്ഷ​ത്തി​ന് മൂ​ന്ന് താ​ര​ങ്ങ​ളെ​യും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കൊ​ച്ചി​യും തൃ​ശൂ​രും ആ​രെ​യും നി​ല​നി​ർ​ത്താ​ത്ത​തി​നാ​ൽ മു​ഴു​വ​ൻ തു​ക​യും അ​വ​ർ​ക്കൊ​പ്പ​മു​ണ്ട്.

Tags:    
News Summary - KCL Action: Kochi Blue Tigers Buys Sanju Samson for Record Price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.