ന്യൂഡൽഹി: വൈറസ് ബാധിതനായി ചികിത്സയിലിരുന്ന കിങ്സ് ഇലവൻ പഞ്ചാബ് താരം കരുൺ നായർക്ക് കോവിഡ് മുക്തി. കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ച താരം രണ്ടാഴ്ച സ്വയം നിരീക്ഷണത്തിലായിരുന്നു. ആഗസ്റ്റ് എട്ടിന് നടത്തിയ പരിശോധനയിലാണ് നെഗറ്റിവായത്. ഇതോടെ സെപ്റ്റംബറിൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുൺ നായർക്ക് പങ്കെടുക്കാം. 2017ൽ ഇന്ത്യക്കായി ട്രിപ്പ്ൾ സെഞ്ച്വറി കുറിച്ച താരം 2018 മുതൽ കിങ്സ് ഇലവൻ പഞ്ചാബിെൻറ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.