കെയ്ൻ വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞു. പകരക്കാരനായി വെറ്ററൻ പേസർ ടീം സൗതി ടെസ്റ്റ് നായകനാകുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് അറിയിച്ചു. അതേസമയം ഏകദിനം, ട്വന്‍റി20 ടീമുകളുടെ നായകനായി വില്യംസൺ തുടരും.
ടെസ്റ്റ് ക്രിക്കറ്റിലെ നായക പദവി അവിശ്വസനീയമാംവിധം പ്രത്യേക ബഹുമതിയായിരുന്നെന്ന് 32കാരനായ വില്യംസൺ പ്രതികരിച്ചു. 2016ലാണ് ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനം താരം ഏറ്റെടുത്തത്. കളത്തിലും പുറത്തും നായകപദവി വലിയ ജോലിഭാരമാണ്. എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ, ഈ തീരുമാനത്തിനുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വില്യംസണിന്‍റെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് കളിച്ച 40 ടെസ്റ്റ് മത്സരങ്ങളിൽ 22 എണ്ണത്തിൽ ടീം ജയിച്ചിട്ടുണ്ട്. ഡിസംബർ 26 മുതൽ പാകിസ്താനിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടിം സൗതിയാണ് ടീമിനെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.