ജസ്‍പ്രീത് ബുംറ

ചരിത്രം സൃഷ്ടിച്ച് ജസ്പ്രീത് ബുംറ, 93 വർഷത്തിനിടെ ആദ്യത്തെ ഇന്ത്യക്കാരൻ...

ഈഡൻ ഗാർഡൻ: മൂന്ന് രാജ്യങ്ങളിൽ നിന്ന് കുറഞ്ഞത് 50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ ചരിത്രത്താളുകളിൽ ഇടം നേടി. ആസ്‌ട്രേലിയയിൽ ഇതുവരെ കളിച്ച 12 ടെസ്റ്റുകളിൽ നിന്ന് 64 വിക്കറ്റുകളും ഇംഗ്ലണ്ടിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 51 ടെസ്റ്റ് വിക്കറ്റുകളും ബുംറ നേടിയിട്ടുണ്ട്. ഇന്ത്യയിൽ 13 ടെസ്റ്റുകളിൽ നിന്ന് 50 ബാറ്റർമാരെ പുറത്താക്കിയിട്ടുണ്ട്.

2025 ൽ ബുംറ നേടിയ ടെസ്റ്റ് വിക്കറ്റുകളിൽ കൂടുതലും കുറ്റിതെറിപ്പിച്ചും വിക്കറ്റിന് മുന്നിൽ എൽ.ബി.ഡബ്ല്യുവിലൂടെയുമായിരുന്നു. പ്രതിരോധത്തിനിടയിലൂടെ സ്റ്റമ്പ് ഇളക്കി മൂളിപ്പറക്കുന്ന ബുംറ മാജിക് ഇന്ന് ദക്ഷിണാഫ്രിക്കയുടെ റിക്കിൽട്ടണി​ന്റെ വിക്കറ്റ് തെറിപ്പിച്ചത് അതിലൊന്നു മാത്രം. മാർക്രമും സോർസിയും പന്തിനെ പ്രതിരോധിക്കാൻ ബാറ്റെടുക്കും മുമ്പേ ലക്ഷ്യം ഭേദിച്ചിരുന്നു. ഹാർമറും കേശവ് മഹാരാജിനെയും പുറത്താക്കിയാണ് ആദ്യ ദിനം തന്റെ 16ാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്.

കപിൽ ദേവും ഇശാന്ത് ശർമയും രണ്ട് രാജ്യങ്ങളിൽനിന്ന് 50 ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന്റെ രണ്ടാം സെഷനിൽ ബുംറ ഇന്ത്യയിൽ തന്റെ 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ചു. 14 ഓവറിൽ 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ബുംറ തന്റെ നേട്ടം കൈവരിച്ചത്. ജോൺ കാംബെല്ലിനെ പുറത്താക്കി ബുംറ തന്റെ വിക്കറ്റ് അക്കൗണ്ട് തുറന്നു. ഏഴാം ഓവറിലെ ആദ്യ പന്തിൽ ധ്രുവ് ജുറേലിന് ക്യാച്ച് നൽകി കാംബെൽ പുറത്തായി. 19 പന്തിൽ നിന്ന് 8 റൺസ്.

രണ്ടാം സെഷനിൽ, ജസ്റ്റിൻ ഗ്രീവ്സിനെ (48 പന്തിൽ നിന്ന് 32 റൺസ്) ബുംറ ക്ലീൻ ബൗൾഡ് ചെയ്തു, തുടർന്ന് 41-ാം ഓവറിലെ ആദ്യ പന്തിൽ ജോഹാൻ ലെയ്‌നിന്റെ പ്രതിരോധം തകർത്ത് അദ്ദേഹത്തിന്റെ സ്റ്റമ്പ് തകർത്തായിരുന്നു നേട്ടം കൊയ്തത്.

ഇന്ത്യയിൽ 50 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കാൻ എടുത്ത പന്തുകളുടെ കാര്യത്തിൽ ബുംറ ഏറ്റവും വേഗമേറിയ ഇന്ത്യൻ ബൗളറാണ്. ഇന്ത്യൻ മണ്ണിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ 50 ബാറ്റർമാരെ പുറത്താക്കാൻ അദ്ദേഹത്തിന് 1737 പന്തുകൾ വേണ്ടിവന്നു.

സ്വന്തം മണ്ണിൽ 50 വിക്കറ്റുകൾ തികക്കാൻ ഇന്ത്യൻ പേസർമാർക്ക് എടുക്കേണ്ടി വന്ന ഇന്നിംഗ്‌സിന്റെ കണക്കനുസരിച്ച്, ജവഗൽ ശ്രീനാഥിന്റെ 24 ഇന്നിങ്സുകളുടെ റെക്കോഡിനൊപ്പം ബുംറ എത്തി.

ബുംറയെപ്പോലെ, ശ്രീനാഥും 24 ഇന്നിങ്സുകളിൽ നിന്ന് 50-ാം ടെസ്റ്റ് വിക്കറ്റ് നേടി, അതേസമയം കപിൽ ദേവ് 25 ഇന്നിങ്സുകളിൽ നിന്ന് 50 വിക്കറ്റ് തികച്ചു. ഇശാന്ത് ശർമ്മയും മുഹമ്മദ് ഷാമിയും 27 ഇന്നിങ്സുകളിൽനിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ജസ്പ്രീത് ബുംറ – 24, ജവഗൽ ശ്രീനാഥ് – 24. കപിൽ ദേവ് – 25, ഇഷാന്ത് ശർമ്മ – 27, മുഹമ്മദ് ഷമി – 27

ഇന്ത്യക്കായി  ബുംറയെ കൂടാതെ, മുഹമ്മദ് സിറാജും ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ പന്തുകൊണ്ട് വാർത്തകളിൽ ഇടം നേടി. ഹൈദരാബാദിൽ നിന്നുള്ള ബൗളർ 12 ഓവറിൽ 47 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.

Tags:    
News Summary - Jasprit Bumrah creates history, becomes first Indian in 93 years to...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.