നമീബിയക്കെതിരെ സിക്സറടിക്കുന്ന സഞ്ജു

6, 6, 6, 4! ലോകകപ്പ് അരങ്ങേറ്റത്തിൽ തകർപ്പൻ തുടക്കം, പിന്നാലെ ക്യാച്ച് സമ്മാനിച്ച് മടങ്ങി സഞ്ജു

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ തന്‍റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സടിച്ച് തുടങ്ങിയ സഞ്ജു സാംസണ് പക്ഷേ ആയുസ് ഏറെയുണ്ടായിരിന്നില്ല. എട്ട് പന്തുകൾ മാത്രം നേരിട്ട താരം 22 റൺസുമായി കൂടാരം കയറി. സിക്സടിക്കാമായിരുന്ന പന്തിൽ, അൽപം ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവും സഞ്ജുവിന് വിനയായി. രണ്ടാം ഓവറിലെ അവസാന പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ ലോറെൻ സ്റ്റീൻകാമ്പിന് ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. ബെൻ ഷിക്കോംഗോക്കാണ് വിക്കറ്റ്. ലോകകപ്പ് ഇലവനിൽ ആദ്യമായി ലഭിച്ച അവസരം എട്ട് പന്തിൽ അവസാനിച്ചു.

മത്സരത്തിലെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സറടിച്ചാണ് സഞ്ജു സ്കോറിങ് ആരംഭിച്ചത്. നേരിട്ട നാലാം പന്ത് സൈറ്റ് സ്ക്രീനിലേക്ക് പറത്തിയ സഞ്ജു, തൊട്ടടുത്ത ഓവറിലും തുടർച്ചയായി സിക്സറുകൾ പറത്തി. രണ്ടാം ഓവറിലെ ആദ്യ രണ്ട് പ്നതുകൾ നേരിട്ടത് ഇഷാൻ കിഷൻ. പിന്നാലെ അടുത്ത രണ്ട് പന്തുകൾ മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലെത്തിച്ച് ഹാട്രിക് സിക്സ് തികച്ചു. പിന്നാലെ എക്സ്ട്രാ കവറിലൂടെ മനോഹരമായ ഫോർ. അവസാന പന്തിൽ അൽപം കൂടി പവർ നൽകിയെങ്കിൽ വീണ്ടും ഗാലറിയിൽ ആരവുമുയർന്നേനേ. എന്നാൽ സ്റ്റീൻകാമ്പിന്‍റെ കൈപ്പിടിയിൽ പന്ത് ഒതുങ്ങിയതോടെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയും നിശ്ശബ്ദതയിലാഴ്ന്നു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിഷേക് ശർമക്ക് വിശ്രമം നൽകിയതോടെയാണ് സഞ്ജുവിന് ഇന്ന് അവസരം ലഭിച്ചത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ഞ്ച് ക​ളി​ക​ളി​ലും പ്ലേ​യി​ങ് ഇ​ല​വ​നി​ലു​ണ്ടാ​യി​ട്ടും ദ​യ​നീ​യ ഫോം ​തു​ട​ർ​ന്ന ബാ​റ്റ​റാ​ണ് സ​ഞ്ജു. അ​ങ്ങ​നെ​യൊ​രാ​ൾ​ക്ക് വീ​ണു​കി​ട്ടിയ അ​വ​സ​രം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ വീണ്ടും വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിച്ചാകും സഞ്ജുവിന്‍റെ ഭാവി. ക​ഴി​ഞ്ഞ ദി​വ​സം ദീ​ർ​ഘ​നേ​രം നെ​റ്റ്സി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു സ​ഞ്ജു. എന്നാൽ ക്രീസിൽ ആത്മവിശ്വാസത്തോടെ ബാറ്റുവീശാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

അതേസമയം മത്സരത്തിൽ ടോസ് നേടിയ ടോസ് നേടിയ നമീബിയ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജിന് പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അന്തിമ ഇലവനിലേക്ക് തിരിച്ചെത്തി. 15ന് ​പാ​കി​സ്താ​നെ നേ​രി​ടാ​ൻ കൊ​ളം​ബോ​യി​ലേ​ക്ക് പ​റ​ക്കാ​നി​രി​ക്കു​ന്ന മെ​ൻ ഇ​ൻ ബ്ലൂ​വി​ന് ന​മീ​ബി​യ​ക്കെ​തി​രാ​യ ക​ളി മി​ക​ച്ചൊ​രു വാം​അ​പ്പാ​യി​രി​ക്കും. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ യു.​എ​സി​നെ​തി​രെ ബാ​റ്റി​ങ്ങി​ന്റെ തു​ട​ക്ക​ത്തി​ൽ പ​ത​റി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ ത​ര​ക്കേ​ടി​ല്ലാ​ത്ത സ്കോ​റി​ലെ​ത്തി​യി​രു​ന്നു. മു​ഹ​മ്മ​ദ് സി​റാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബൗ​ള​ർ​മാ​രും റോ​ൾ ഭം​ഗി​യാ​ക്കി​യ​തോ​ടെ അ​ധി​കം വി​യ​ർ​ക്കാ​തെ​ത്ത​ന്നെ വി​ജ​യം നേ​ടാ​നു​മാ​യി.

അ​സു​ഖ​ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പേ​സ​ർ ജ​സ്പ്രീ​ത് ബും​റ പൂ​ർ​ണാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ന​മീ​ബി​യ ആ​ദ്യ ക​ളി​യി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നോ​ട് തോ​റ്റി​രു​ന്നു. ഇ​ന്ത്യ എ ​ടീ​മി​നെ​തി​രാ​യ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ വെ​റും 67 റ​ൺ​സി​ന് പു​റ​ത്താ‍യും ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. ഏഴോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 104 റൺസ് നേടിയിട്ടുണ്ട്. ഇഷാൻ കിഷനൊപ്പം തിലക് വർമയാണ് ക്രീസിൽ.

Tags:    
News Summary - Sanju Samson | India vs Namibia | T20 World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.