‘ഇത് ശുഭ്മൻ ഗില്ലിന്‍റെ ടീമാണ്, ഗംഭീറിന്‍റേതല്ല’; കുൽദീപിനെ മാറ്റിനിർത്തുന്നതിൽ വിമർശനവുമായി ഗവാസ്കർ

മാഞ്ചസ്റ്റർ: ക്യാപ്റ്റൻ ശുഭ്മൻ ഗില്ലോ പരിശീലകൻ ഗൗതം ഗംഭീറോ? ഇന്ത്യൻ ടീമിന്‍റെ നിയന്ത്രണം ആർക്കാണ്? ഏതാനും നാളുകളായി ക്രിക്കറ്റ് ആരാധകർ ഉന്നയിക്കുന്ന ഇതേ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ഗവാസ്കർ. തന്‍റെ ടീമിൽ ആരു കളിക്കണമെന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യം പോലും ഗില്ലിനില്ലേയെന്ന് സോണി ടി.വിയിലെ ചർച്ചക്കിടെ ഗവാസ്കർ ചോദിക്കുന്നു. പരമ്പരയിൽ നാലാം മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ, എല്ലാ മത്സരങ്ങളിലും ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ പുറത്തിരുത്തിയ തീരുമാനത്തെയാണ് ഗവാസ്കർ ചോദ്യം ചെയ്തത്.

എല്ലാ കാലത്തും പരിശീലകർ ഇന്ത്യൻ ടീമിനുണ്ടായിരുന്നുവെന്നും എന്നാൽ ക്യാപ്റ്റന്‍റെ തീരുമാനമാകണം അന്തിമമെന്നും ഗവാസ്കർ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ കാലത്തും പരിശീലകരുണ്ടായിരുന്നു. എന്നാൽ എല്ലായ്പ്പോഴും ക്യാപ്റ്റനാണ് അവസാന തീരുമാനം സ്വീകരിച്ചിരുന്നത്. ക്യാപ്റ്റന്‍റേതാണ് ടീം. ക്യാപ്റ്റൻസി മികവിന്‍റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റന്മാരെ വിലയിരുത്തുക. ഗില്ലിന് ആവശ്യമെന്ന് തോന്നിയാൽ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തണം. നേതൃത്വം നൽകുന്ന ആളായതിനാൽ എപ്പോഴും ഉത്തരവാദിത്തം ഗില്ലിനാണെന്നും അത് കാണിക്കാൻ അദ്ദേഹം തയാറാകണമെന്നും ഗവാസ്കർ പറയുന്നു.

അതേസമയം ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റും അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യും ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ​ഇ​ന്ത്യ പൊ​രു​തു​കയാണ്. നാലാംദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ച്വറി പിന്നിട്ട ഓപണർ കെ.എൽ. രാഹുലും (87*) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് (78*) ക്രീസിൽ. 669 എ​ന്ന വ​മ്പ​ൻ സ്കോ​ർ ഒ​ന്നാ​മി​ന്നി​ങ്സി​ൽ സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കി. 311 റ​ൺ​സി​ന്റെ ലീ​ഡാ​ണ് ഇ​ന്ത്യ വ​ഴ​ങ്ങി​യ​ത്. നിലവിൽ ഇംഗ്ലണ്ടിന്‍റെ സ്കോറിനേക്കാൾ 137 റൺസ് പിന്നിലാണ് ഇന്ത്യ. 358 റ​ൺ​സാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ന്നാ​മി​ന്നി​ങ്സ് സ്കോ​ർ.

ല​ഞ്ചി​ന് മു​മ്പ് മൂ​ന്നോ​വ​ർ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്ക് ആ​ദ്യ ഓ​വ​റി​ൽ​ത​ന്നെ സ്കോ​ർ​ബോ​ർ​ഡ് തു​റ​ക്കും​മു​മ്പ് ര​ണ്ട് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ക്രി​സ് വോ​ക്സാ​യി​രു​ന്നു അ​ന്ത​ക​ൻ. നാ​ലാം പ​ന്തി​ൽ ഓ​പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​നെ വോ​ക്സി​​ന്റെ ത​ക​ർ​പ്പ​ൻ പ​ന്തി​ൽ ഒ​ന്നാം സ്ലി​പ്പി​ൽ ജോ ​റൂ​ട്ട് പി​ടി​കൂ​ടി. മൂ​ന്നാ​മ​നാ​യ സാ​യ് സു​ദ​ർ​ശ​ൻ അ​ടു​ത്ത പ​ന്തി​ൽ പു​റ​ത്ത്. അ​വ​സാ​ന ​സെ​ക്ക​ൻ​ഡി​ൽ ‘ലീ​വ്’ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച സു​ദ​ർ​ശ​ന് പ​ണി പാ​ളി. ​ഷോ​ർ​ട്ട് പി​ച്ച് ചെ​യ്ത പ​ന്ത് ബാ​റ്റി​ൽ​കൊ​ണ്ട് ര​ണ്ടാം സ്ലി​പ്പി​ൽ ഹാ​രി ബ്രൂ​ക്കി​ന്റെ കൈ​യി​ൽ. തു​ട​ർ​ന്ന് രാ​ഹു​ലും ക്യാ​പ്റ്റ​ൻ ഗി​ല്ലും ചേർന്ന് ഇ​ന്ത്യ​യെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ഇം​ഗ്ല​ണ്ടി​ന്റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് ശ​നി​യാ​ഴ്ച പി​റ​ന്ന​ത്. ടീം ​ച​രി​ത്ര​ത്തി​ലെ അ​ഞ്ചാ​മ​ത്തെ വ​ലി​യ സ്കോ​റു​മാ​ണി​ത്. 2014ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ടെ​സ്റ്റി​ൽ 600ലേ​റെ റ​ൺ​സ് വ​ഴ​ങ്ങു​ന്ന​ത്.

Tags:    
News Summary - "It's Shubman Gill's Team Not Gautam Gambhir's": Sunil Gavaskar Fumes At India Star's Absence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.