'നൈക്കി' ഗില്ലിന് 'പണി' കൊടുക്കുമോ? പിഴയിടുമോ ബി.സി.സി.ഐ? അഡിഡാസ് നൽകിയത് 250 കോടി

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ 336 റ​ൺ​സി​ന്റെ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ഇന്ത്യ ച​രി​ത്ര​മെ​ഴു​തിയപ്പോൾ മികച്ച പ്രകടനവുമായി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു ക്യാപ്റ്റൻ ശു​ഭ്മ​ൻ ഗിൽ. ഒന്നാം ഇന്നിങ്സിൽ 269 റൺസും രണ്ടാം ഇന്നിങ്സിൽ 161 റൺസുമാണ് താരം നേടിയത്. കളിയിലെ താരമാകുകയും ചെയ്തു. ഗില്ലിന്‍റെ തകർപ്പൻ പ്രകടനത്തിൽ ഒരുപിടി റെക്കോഡുകളും പിറന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ ഒരു താരം ഒരു ടെസ്റ്റ് മത്സരത്തിന്‍റെ രണ്ട് ഇന്നിങ്സുകളിലുമായി ഇരട്ട സെഞ്ച്വറിയും 150 റൺസും നേടുന്നത് ആദ്യമാണ്. 148 വർഷത്തിനിടെ ഈ നേട്ടം മറ്റാർക്കും കൈവരിക്കാനായിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഒന്നാം ഇന്നിങ്സിൽ ഗിൽ സ്വന്തമാക്കിയത്. 2019ൽ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്ലി പുറത്താകാതെ നേടിയ 254 റൺസെന്ന റെക്കോർഡാണു ഗിൽ പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ‍ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയാണു ഗിൽ.

ഇന്നലെ രണ്ടാമിന്നിങ്സിൽ 608 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഇംഗ്ലണ്ടിന്‍റെ പോ​രാ​ട്ടം 271 റ​ൺ​സി​ൽ അ​വ​സാ​നി​ക്കുകയായിരുന്നു. ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ ആ​കാ​ശ് ദീ​പാ​ണ് ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. എ​ഡ്ജ്ബാ​സ്റ്റ​ൺ മൈ​താ​ന​ത്ത് ഇ​ന്ത്യ​യു​ടെ ആ​ദ്യ ടെ​സ്റ്റ് ജ​യ​മാ​ണി​ത്. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ സ​ന്ദ​ർ​ശ​ക​ർ 1-1ന് ​ഒ​പ്പ​മെ​ത്തി.


എന്നാൽ, ഗില്ലിനെതിരെ ബി.സി.സി.ഐ അച്ചടക്കനടപടിയെടുക്കാൻ സാധ്യതയുണ്ടോയെന്ന സംശയമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഉയർത്തുന്നത്. ഇന്നലെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ താരങ്ങളെ തിരികെ വിളിക്കുമ്പോൾ ഗിൽ ധരിച്ചിരുന്ന നൈക്കിയുടെ ടീഷർട്ടാണ് ഈ സംശയത്തിന് കാരണം. ബി.സി.സി.ഐയും അഡിഡാസുമായി 2028 വരെ സ്പോൺസർഷിപ് കരാറുണ്ട്. 250 കോടിയുടേതാണ് കരാറെന്നാണ് വിവരം. ഓരോ മത്സരത്തിലും 88 ലക്ഷം രൂപ അഡിഡാസ് നൽകുന്നുണ്ട്. റോയൽറ്റിയായി വർഷാവർഷം 10 കോടി രൂപയും നൽകും. അന്താരാഷ്ട്ര വിപണിയിൽ അഡിഡാസിന്‍റെ കനത്ത പ്രതിയോഗിയാണ് നൈക്കി. അപ്പോഴാണ് അഡിഡാസിന്‍റെ സ്പോൺസർഷിപ് നിലനിൽക്കേ ഇന്ത്യൻ ക്യാപ്റ്റൻ നൈക്കിയുടെ ടീഷർട്ട് ധരിച്ച് കാമറക്ക് മുന്നിലെത്തിയത്.


നൈക്കിയുടെ ടി ഷർട്ട് ധരിച്ച ഗിൽ ബി.സി.സി.ഐയുടെ വാണിജ്യ നിയമാവലി തെറ്റിച്ചതായാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 2006ൽ സമാനമായ ഒരു സംഭവത്തിൽ ക്യാപ്റ്റനായിരുന്ന ഗാംഗുലിക്ക് പിഴ ചുമത്തിയതായാണ് ഒരാൾ ചൂണ്ടിക്കാട്ടിയത്. അന്ന് കിറ്റ് സ്പോൺസർ നൈക്കി ആയിരിക്കെ ഗാംഗുലി പ്യൂമയുടെ ഹെഡ്ബാൻഡ് ഉപയോഗിച്ചുവെന്ന് കാട്ടിയായിരുന്നത്രെ പിഴ. അങ്ങനെയെങ്കിൽ ഗില്ലിനും പിഴ വരാൻ സാധ്യതയുണ്ടെന്ന് ചിലർ പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ബി.സി.സി.ഐയോ ടീം അധികൃതരോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.