ന്യൂഡൽഹി: വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ കുടുംബാംഗങ്ങൾ താരങ്ങളെ അനുഗമിക്കുന്നതിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ നിയന്ത്രണമെന്ന് റിപോർട്ട്. ആസ്ട്രേലിയക്കെതിരെ ബോർഡർ-ഗവാസ്കർ പരമ്പരയിൽ ഇന്ത്യ വൻ തോൽവി ഏറ്റുവാങ്ങിയതിനെത്തുടർന്നാണ് പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. ഇതനുസരിച്ച് 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരമ്പരകളിൽ മാത്രമേ താരങ്ങൾക്ക് പങ്കാളിയെയും മക്കളെയും കൂടെ നിർത്താൻ പറ്റൂ.
അതാവട്ടെ രണ്ടാഴ്ചയിൽ കൂടാനും പാടില്ല. ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. സ്വകാര്യ വാഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കോഹ്ലിയുടെ യാത്രകളിൽ ഭാര്യ അനുഷ്ക ശർമ കൂടെയുണ്ടാവാറുണ്ട്. ജൂണിൽ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന പരമ്പര രണ്ടുമാസം നീണ്ടുനിൽക്കുന്നതുകൂടി കണക്കിലെടുത്താനാണ് കോഹ്ലിയുടെ അപ്രതീക്ഷിത പ്രഖ്യാപനമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.