Posted On
date_range Updated On
date_range ഇർഫാൻ പത്താന് കുഞ്ഞ് പിറന്നു; ചിത്രം പങ്കുവെച്ച് താരം
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ ഇർഫാൻ പത്താനും ഭാര്യ സാഫ ബെയ്ഗിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഡിസംബർ 28നാണ് കുഞ്ഞിന്‍റെ ജനനം.
ഇമ്രാൻ ഖാൻ പത്താനാണ് ആദ്യത്തെ കുട്ടി. സുലൈമാൻ ഖാൻ എന്ന് രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു. കുഞ്ഞ് പിറന്ന വിവരം പത്താൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കുഞ്ഞും സാഫ ബെയ്ഗും സുഖമായി ഇരിക്കുന്നുവെന്നും പത്താൻ ട്വിറ്ററിൽ കുറിച്ചു. കൂടാതെ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ഒരു ചിത്രവും പങ്കുവെച്ചു.
2016 ഫെബ്രുവരിയിലായിരുന്നു പത്താന്‍റെയും സാഫയുടെയും വിവാഹം. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി 2020ൽ പത്താൻ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ റായ്പൂരിൽ സചിൻ ടെണ്ടുൽക്കരുടെ നേതൃത്വത്തിൽ ഇന്ത്യൻ സീനിയേഴ്സ് ടീമുകൾക്കായി റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ പത്താൻ കളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.