ബംഗളൂരു: അൽപം മുൻപ് മുംബൈ ഇന്ത്യൻസ് ഹൈദരാബാദിനെ തകർത്തു, ഗുജറാത്ത് ടൈറ്റൻസുമായുള്ള നിർണായകമായ മത്സരത്തിൽ മഴവില്ലനായെത്തുന്നു. ആകെ ആശങ്കയിലാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്. നിലവിലെ റൺറേറ്റ് താഴാതെ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചാൽ മാത്രമേ ബാംഗ്ലൂർ യോഗ്യത നേടൂ. ബാംഗ്ലൂർ തോൽക്കുകയോ കളി ഉപേക്ഷിക്കുകയോ ചെയ്താൽ മുംബൈ അനായാസം കയറിക്കൂടും. നിലവിൽ 16 പോയിന്റുമായു മൂംബൈ നാലമാതുണ്ട്.
മഴമേഘങ്ങൾ നിറഞ്ഞ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടി ഗുജറാത്ത് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചിട്ടുണ്ട്. മഴ തോരുന്നതും കാത്ത് ബാംഗ്ലൂർ ആരാധകർ സ്റ്റേഡിയത്തിൽ ആരവങ്ങളോടെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.