ലഖ്നോ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസ് ജയം. ആറു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന ലക്ഷ്യമാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയത്. എന്നാൽ, ബംഗളൂരുവിന് 19.5 ഓവറിൽ 189 റൺസെടുക്കാനേ സാധിച്ചുള്ളൂ.
തുടക്കം മുതൽ ആക്രമണത്തിലൂന്നിയാണ് ഹൈദരാബാദ് ബാറ്റു വീശിയത്. ഇഷാൻ കിഷൻ പുറത്താകാതെ 94 റൺസുമായി കളി നയിച്ചു. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് അർധ സെഞ്ച്വറി കുറിച്ച കൂട്ടുകെട്ട് പൊളിച്ച് ആദ്യ വിക്കറ്റെടുക്കുന്നത് എൻഗിഡിയാണ്. 17 പന്തിൽ 34 റൺ നേടിയ അഭിഷേക്, സാൾട്ടിന്റെ കൈകളിലെത്തിയതിന് പിന്നാലെ ട്രാവിസ് ഹെഡും മടങ്ങി. 10 പന്തിൽ 17 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. ആദ്യം ഹെന്റിച്ച് ക്ലാസനെയും (24 റൺസ്) പിറകെ അനികെട്ട് വർമയെയും (26) കൂട്ടി ഇഷാൻ കിഷൻ റണ്ണൊഴുക്കിന് വേഗം കൂട്ടി.
ബംഗളൂരു ബൗളിങ് നിരയിൽ സൂയാഷ് ശർമയാണ് ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത്. മൂന്ന് ഓവർ എറിഞ്ഞ താരം 45 റൺസ് വിട്ടുനൽകി ഒരു വിക്കറ്റെടുത്തു. രണ്ടോവറിൽ രണ്ടുപേരെ കൂടാരം കയറ്റി റൊമാരിയോ ഷെപ്പേർഡാണ് മികവു കാട്ടിയത്. 14 റൺസ് മാത്രം നൽകി അഭിനവ് മനോഹറിനെയും നിതീഷ് കുമാർ റെഡ്ഡിയെയുമാണ് ഷെപ്പേർഡ് മടക്കിയത്.
ബംഗളൂരുവിന് വേണ്ടി ഫിൽ സാൾട്ട് 32 ബോളിൽ 62 റൺസെടുത്തു. വിരാട് കോഹ്ലി 25 ബോളിൽ 43 റൺസുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.