ഐ.പി.എൽ: ഉദ്ഘാടന ദിനം കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡ്

മുംബൈ: ഐ.പി.എൽ ഉദ്ഘാടന ദിനത്തിൽ ടെലിവിഷനിലും മൊബൈലിലും മത്സരങ്ങൾ കണ്ടവരുടെ എണ്ണത്തിൽ വൻ വർധന. ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരം ടി.വിയിൽ 16.8 കോടി പ്രേക്ഷകർ കണ്ടതായി സ്റ്റാർ സ്പോർട്സ് ഉടമകളായ ഡിസ്നി സ്റ്റാർ അറിയിച്ചു. 1276 കോടി മിനിറ്റാണ് മൊത്തം പ്രേക്ഷകർ കണ്ട സമയം.

ഉദ്ഘാടന മത്സരത്തിൽ ഇത് റെക്കോഡാണ്. 2023ൽ ആദ്യദിനം 870 കോടി മിനിറ്റായിരുന്നു. ആപ്പുകളിലും ഓൺലൈനിലും ഐ.പി.എൽ സംപ്രേഷണം ചെയ്യുന്ന ജിയോ സിനിമക്ക് ആദ്യ ദിനം 11.3 കോടി പ്രേക്ഷകരുണ്ടായി. 51 ശതമാനമാണ് കഴിഞ്ഞ സീസണിലെ ആദ്യദിനത്തേക്കാൾ വർധന.

Tags:    
News Summary - IPL: Record opening day viewership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.