ഐ.പി.എൽ ആവേശങ്ങൾ അതിന്‍റെ അവസാന ലാപ്പിലേക്ക് കടക്കുകയാണ്. പ്ലേ ഓഫ് കളിക്കാൻ സാധിക്കുന്ന നാല് ടീമുകളിൽ മൂന്ന് ടീമുകൾ സ്ഥാനം ഉറപ്പിച്ചു. ഡൽഹി ക്യാപിറ്റൽസ്-ഗുജറാത്ത് ടൈറ്റൻസ് എന്നിവർ ഏറ്റുമുട്ടിയ മത്സരത്തിന് ശേഷമാണ് മൂന്ന് ടീമുകൾ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയത്.
ജയത്തോടെ ഗുജറാത്ത് 18 പോയിന്‍റ് നേടി പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ 17 പോയിന്‍റ് വീതം നേടിയിട്ടുള്ള റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫ് സ്ലോട്ട് ഉറപ്പിച്ചു. ഇനി ശേഷിക്കുന്ന ഒരു സ്ലോട്ടിന് വേണ്ടി മത്സരിക്കുന്നത് മൂന്ന് ടീമുകളാണ്. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ഇതുവരെ ട്രോഫി നേടാൻ സാധിക്കാത്ത ലഖ്നോ സൂപ്പർ ജയന്‍റ്സും ഡൽഹി ക്യാപിറ്റൽസുമാണ് നാലാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്.
ഇതിൽ മുംബൈക്കും ഡൽഹിക്കും ശേഷിക്കുന്നത് രണ്ട് മത്സരവും ലഖ്നോവിന് മൂന്ന് മത്സരവുമാണ്. ശേഷിക്കുന്ന മത്സരങ്ങളിൽ എല്ലാം വിജയിച്ചാൽ ഡൽഹിക്കും മുംബൈക്കും സാധ്യതകളുണ്ട്. ഇതിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ഏറെ നിർണായകമാകും. ലഖ്നോവിന് മൂന്ന് മത്സരം വിജയിച്ചാൽ 16 പോയിന്‍റാകും മറ്റ് രണ്ട് ടീമുകളുടെയും റിസൽട്ട് അനുസരിച്ചിരിക്കും ലഖ്നോവിന്‍റെ സാധ്യതകൾ.
എന്തായാലും ഐ.പി.എൽ അവസാനത്തോട് അടുക്കുമ്പോൾ ആവേശം അതിന്‍റെ കൊടുമുടിയിലെത്തുന്നുണ്ട്. നാലാം സ്ഥാനത്തിന് വേണ്ടി പോരാട്ടാം കൊഴുക്കുമ്പോൾ മത്സരങ്ങൾ മഴ മുടക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്. മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവർ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.