രാജസ്​ഥാൻ തലപ്പത്ത്​ സഞ്​ജു തുടരും

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി താ​രം സ​ഞ്​​ജു​വി​നെ​ നാ​യ​ക പ​ദ​വി​യി​ൽ നി​ല​നി​ർ​ത്തി രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്. പു​തി​യ സീ​സ​ൺ മെ​ഗാ ലേ​ലം തു​ട​ങ്ങാ​നി​രി​ക്കെ​ ടീം ​നാ​യ​ക​നെ മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​താ​യി മാ​നേ​ജ്​​മെൻറി​നെ ഉ​ദ്ധ​രി​ച്ച്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ചെ​ന്നൈ നാ​യ​ക​നാ​യി മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി ത​ന്നെ തു​ട​രും. രോ​ഹി​ത്​ ശ​ർ​മ (മും​ബൈ), ഋ​ഷ​ഭ്​ പ​ന്ത്​ (ഡ​ൽ​ഹി), കെ​യി​ൻ വി​ല്യം​സ​ൺ (ഹൈ​ദ​രാ​ബാ​ദ്), വി​രാ​ട്​ കോ​ഹ്​​ലി (ബാം​ഗ്ലൂ​ർ) എ​ന്നി​വ​രെ​യും നാ​യ​ക​സ്​​ഥാ​ന​ത്ത്​ നി​ല​നി​ർ​ത്തും.

ഓ​രോ ടീ​മി​നും പ​ര​മാ​വ​ധി നി​ല​നി​ർ​ത്താ​വു​ന്ന താ​ര​ങ്ങ​ളു​ടെ എ​ണ്ണ​വും ബി.​സി.​സി.​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ലു താ​ര​ങ്ങ​ളെ വ​രെ നി​ല​നി​ർ​ത്താ​നാ​ണ്​​ അ​നു​മ​തി. മൂ​ന്നു ഇ​ന്ത്യ​​ക്കാ​രെ നി​ല​നി​ർ​ത്താം. വി​ദേ​ശി​ക​ളാ​കു​​േ​മ്പാ​ൾ ര​ണ്ടും. നാ​ലു​പേ​രെ നി​ല​നി​ർ​ത്തി​യാ​ൽ ഓ​രോ​രു​ത്ത​രു​ടെ പേ​രി​ലും നി​ശ്ചി​ത തു​ക മാ​റ്റി​വെ​ക്കേ​ണ്ട​തും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി എ​ത്തു​ന്ന ടീ​മു​ക​ളാ​യ ല​ഖ്​​നോ, അ​ഹ്​​മ​ദാ​ബാ​ദ്​ എ​ന്നി​വ​ക്ക്​ ലേ​ല​ത്തി​ന്​ മു​മ്പാ​യി മൂ​ന്നു താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ 33 കോ​ടി നീ​ക്കി​െ​വ​ക്കാം. പു​തി​യ സീ​സ​ണി​ൽ താ​ര​ങ്ങ​ൾ​ക്ക്​ പ​ര​മാ​വ​ധി ശ​മ്പ​ള​യി​ന​ത്തി​ൽ ന​ൽ​കാ​വു​ന്ന തു​ക 90 കോ​ടി​യാ​യും ബി.​സി.​സി.​ഐ നി​ശ്ച​യി​ച്ചു.

Tags:    
News Summary - IPL Mega Auction Rajasthan Royals Retain Sanju Samson IPL Mega Auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.