കൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 180 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു.
നായകൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 33 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്തു. ആന്ദ്രെ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസ്സൽ 21 പന്തിൽ 38 റൺസെടുത്തു. മനീഷ് 28 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലു ഓവറിൽ 31 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.
റഹ്മാനുല്ല ഗുർബാസ് (ഒമ്പത് പന്തിൽ 11), സുനിൽ നരെയ്ൻ (17 പന്തിൽ 26), അംഗ്രിഷ് രഘുവംശി (രണ്ടു പന്തിൽ ഒന്ന്), റിങ്കു സിങ് (ആറു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ. നാലു റണ്ണുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. ചെന്നൈക്കായി അൻശുൽ കംബോജ്, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.