Posted On
date_range Updated On
date_range തകർന്നടിഞ്ഞ് ബാംഗ്ലൂർ; ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് ജയം
മുംബൈ: ഏകപക്ഷീയമായി മാറിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തരിപ്പണമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂരിനെ 16.1 ഓവറിൽ കേവലം 68 റൺസിന് ചുരുട്ടിക്കൂട്ടിയ കെയ്ൻ വില്യംസണും സംഘവും എട്ടോവറിൽ ലക്ഷ്യത്തിലെത്തി ഒമ്പത് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു.
28 പന്തിൽ 47 റൺസടിച്ച അഭിഷേക് ശർമയാണ് ഹൈദരാബാദ് ജയം എളുപ്പമാക്കിയത്. വില്യംസണും (16) രാഹുൽ ത്രിപതിയും (7) പുറത്താവാതെ നിന്നു. നേരത്തേ മൂന്നു വിക്കറ്റ് വീതം പിഴുത മാർകോ ജാൻസണും ടി. നടരാജനുമാണ് ബാംഗ്ലൂരിനെ തകർത്തത്.
ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി (5), വിരാട് കോഹ്ലി (0), അനൂജ് റാവത്ത് (0), ശഹ്ബാസ് അഹ്മദ് (7), ദിനേശ് കാർത്തിക് (0) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങിയപ്പോൾ സുയാഷ് പ്രഭുദേശായിയും (15) ഗ്ലെൻ മാക്സ് വെല്ലും (12) മാത്രമാണ് രണ്ടക്കം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.