മനസ്സിലെ ഹീറോ കോഹ്​ലിക്കും അനുഷ്​കക്കുമൊപ്പം ​േഫാ​ട്ടോ പങ്കുവെച്ച്​ മലയാളി താരം മുഹമ്മദ്​ അസ്​ഹറുദ്ദീൻ

ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ എന്ന ഐ.പി.എൽ ടീമിനൊപ്പം ​ചേരുംമു​െമ്പ മനസ്സിൽ താലോലിച്ച എക്കാലത്തെയും ക്രിക്കറ്റ്​ ഹീറോ ആയിരുന്നു വിരാട്​ കോഹ്​ലി. സൂപർ താരത്തിന്‍റെ ചിറകേറി രാജ്യം വലിയ ഉയരങ്ങളിലേക്ക്​ കയറിനിന്നപ്പോഴൊക്കെയും നിശ്ശബ്​ദം കൈയടിച്ചുകാത്തിരുന്നു അവൻ. ഒടുവിൽ ആഭ്യന്തര ക്രിക്കറ്റിൽ മലയാളത്തിന്‍റെ അഭിമാനമുയർത്തും പ്രകടനവുമായി നിറഞ്ഞ കഴിഞ്ഞ സീസണൊടുവിൽ അവൻ കാത്തിരുന്ന വിളിയെത്തി. ഐ.പി.എൽ പുതിയ സീസണിൽ തുക കുറഞ്ഞെങ്കിലും ബാംഗ്ലൂർ ടീമിന്‍റെ ജഴ്​സിയിൽ വിരാട്​ കോഹ്​ലിക്കൊപ്പം കളിക്കാനായിരുന്നു വിളി.

അന്നേ മൈതാനത്ത്​ സൂപർ താരത്തിന്​ കൂട്ടാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച താരത്തിന്​ കളിയിലും പുറത്തും 'കട്ട സപ്പോർട്ടു'മായി വിരാടുണ്ടായിരുന്നു. ആ സൗഹൃദത്തിന്‍റെ തുടർച്ച കുറിച്ചാണ്​ ഇന്നലെ വിരാട്​- അനുഷ്​ക ദമ്പതികൾക്കൊപ്പം നിൽക്കുന്ന ഫോ​ട്ടോ അസ്​ഹറുദ്ദീൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്​. പുഞ്ചിരി തൂകി അനൗദ്യോഗിക വേഷത്തിലാണ്​ ചിത്രത്തിൽ ഇരുവരും. അസ്​ഹറുദ്ദീനാക​ട്ടെ, ബാംഗ്ലൂർ ജഴ്​സിയിലും. ഇരുവരെയും ഒന്നിച്ചുകിട്ടിയതിന്‍റെ ആഹ്ലാദം പുറത്തുകാണിക്കുന്ന ഇമോജി കൂടി ചേർത്തുവെച്ചാണ്​ പടം.  

Tags:    
News Summary - IPL 2021: Anushka Sharma-Virat Kohli get clicked with fan-boy Mohammed Azharuddeen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT