പോരാട്ടം തീപാറും; രാജസ്ഥാൻ റോയൽസിനായി സ്​റ്റോക്​സ്​ എത്തുന്നു

ദുബൈ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കാൻ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം ബെൻ സ്​റ്റോക്​സെത്തുന്നു. ന്യൂസിലാൻഡിൽ നിന്ന്​ സ്​റ്റോക്​സ്​ യു.എ.ഇയിലേക്ക്​ യാത്ര തിരിച്ചു. കുടുംബവുമായി സമയം ചെലവഴിക്കാൻ കഴിഞ്ഞ മാസമാണ്​ സ്​റ്റോക്​സ്​ ന്യൂസിലാൻഡിലെത്തിയത്​. സ്​റ്റോക്​സിൻെറ പിതാവ്​ ബ്രെയിൻ കാൻസറിന്​ ചികിൽസയിലാണ്​.

ആഗസ്​റ്റിൽ പാകിസ്​താനെതിരായ പരമ്പര നടക്കുന്നതിനിടെയാണ്​ സ്​റ്റോക്​സ്​ ന്യൂസിലൻഡിലേക്ക്​ യാത്ര തിരിച്ചത്​. ഇംഗ്ലണ്ട്​- ആസ്​ട്രേലിയ പരമ്പരയും സ്​റ്റോക്​സിന്​ നഷ്​ടമായിരുന്നു. സ്​റ്റോക്​സില്ലാതെ കളിച്ച മൂന്ന്​ ഐ.പി.എൽ മത്സരങ്ങളിൽ രണ്ടിലും രാജസ്ഥാൻ വിജയിച്ചിരുന്നു.

യു.എ.ഇയിൽ തിരിച്ചെത്തിയാൽ സ്​റ്റോക്​സ്​ ആറ്​ ദിവസം ക്വാറൻറീനിലിരിക്കണം. ഇതിനിടെ രണ്ട്​ തവണ കോവിഡ്​ പരിശോധനഫലം നെഗറ്റീവാവുകയും വേണം. ഒക്​ടോബർ 14ന്​ ഡൽഹിക്കെതിരെ ദുബൈയിൽ നടക്കുന്ന മത്സരത്തിൽ സ്​റ്റോക്​സിന്​​ കളിക്കാനാകുമെന്നാണ്​ പ്രതീക്ഷ. 

Tags:    
News Summary - IPL 2020: Ben Stokes Set to Join Rajasthan Royals Squad for IPL in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.