വിഷ്ണു വിനോദ്, ഹാർവിക് ദേശായ്
Posted On
date_range Updated On
date_range മലയാളി താരം വിഷ്ണു വിനോദ് മുംബൈ ഇന്ത്യൻസിൽനിന്ന് പുറത്ത്; ഹാർവിക് ദേശായ് പകരക്കാരൻ
മുംബൈ: പരിക്കേറ്റ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് സംഘത്തിൽ നിന്ന് ഒഴിവാക്കി. സൗരാഷ്ട്ര താരം ഹാർവിക് ദേശായിയെ പകരം ഉൾപ്പെടുത്തി. കേരള രഞ്ജി താരമായ വിഷ്ണുവിന് ഇടതു കൈക്കാണ് പരിക്ക്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും 30കാരൻ കളിച്ചിട്ടില്ല. 61 ട്വന്റി 20 മത്സരങ്ങളിൽ 34.58 ശരാശരിയിൽ 1591 റൺസാണ് താരത്തിന്റെ സമ്പാദ്യം.
സൗരാഷ്ട്രക്കാരനായ ഹാർവിക്കിന് ആദ്യമായാണ് ഐ.പി.എല്ലിൽ അവസരം ലഭിക്കുന്നത്. ട്വന്റി 20യിൽ 30ന് മുകളിൽ ശരാശരിയുള്ള 24കാരനായ വിക്കറ്റ് കീപ്പർ ബാറ്ററുടെ സ്ട്രൈക്ക് റേറ്റ് 134.17 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.