ബിർമിങ്ഹാം: ബിർമിങ്ഹാമിൽ നടക്കുന്ന ലോക ബ്ലൈൻഡ് ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യ ചാമ്പ്യന്മാർ. ഫൈനലിൽ ആസ്ട്രേലിയയെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐ.ബി.എസ്.എ വേൾഡ് ഗെയിംസിൽ ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവർ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു. മലയാളി താരം സാന്ദ്ര ഡേവിസ് രണ്ട് ഓവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടുകയും ഒരാളെ റണ്ണൗട്ട് ആക്കുകയും ചെയ്തു. ഇടക്ക് മഴകാരണം കളി തടസ്സപ്പെട്ടതിനാൽ ഇന്ത്യക്ക് ഡക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം ലക്ഷ്യം ഒമ്പത് ഓവറിൽ 43 റൺസായി പുനർനിർണയിച്ചിരുന്നു.
ദീപിക 11 പന്തിൽ 18, ഗംഗ നീലപ്പ ഏഴു പന്തിൽ 11 എന്നിവരുടെ മികവാണ് ജയം എളുപ്പമാക്കിയത്. ലെവിസ് 28 പന്തിൽ 29, വേബേക്ക 39 പന്തിൽ 30 റൺസ് എടുത്താണ് ആസ്ട്രേലിയൻ ടീമിനെ 114 റൺസിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.