ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഫീൽഡിങ്; ഷമി ഇല്ല! സഞ്ജു ഓപ്പൺ ചെയ്യും

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. അഞ്ച് ട്വന്‍റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണിത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് മത്സരം അരങ്ങേറുന്നത്.

ആരാധകർ ഏറെ കാത്തിരുന്ന പേസ് ബൗളിങ് സൂപ്പർതാരം മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഈ മത്സരത്തിലില്ല. 2023 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് താരം ഇന്ത്യൻ സ്കോഡിനൊപ്പം ചേർന്നത്. താരം പൂർണ ഫിറ്റാണെന്നും കളിക്കാൻ പ്രാപ്താനണെന്നും തെളിയിച്ചതിന് ശേഷമാണ് പരമ്പരയിൽ ടീമിലിടം നേടിയത്. എന്നാൽ അവസാന ഇലവനിൽ താരത്തിന് സ്ഥാനമില്ല. അർഷ്ദീപ് സിങ് മാത്രമാണ് ഇന്ത്യൻ നിരയിൽ പേസ് ബൗളറുടെ സ്ഥാനം അലങ്കരിക്കുന്നത്. ഹർദിക്ക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നീ പേസ് ബൗളിങ് ഓൾറൗണ്ടർമാരും ടീമിലുണ്ട്.

വിവാദങ്ങൾക്കപ്പുറം സഞ്ജു സാംസൺ ട്വന്‍റി-20യിൽ ഓപ്പണിങ് ബാറ്ററായി തന്നെ തുടരും. അവസാനം കളിച്ച ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സഞ്ജു രണ്ട് സെഞ്ച്വറി തികച്ചിരുന്നു. അഭിഷേക് ശർമയാണ് സഞ്ജുവിന്‍റെ ഓപ്പണിങ് പങ്കാളി.

ഇന്ത്യൻ ഇലവൻ - സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), തിലക് വർമ, ഹർദിക് പാണ്ഡ്യ. റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട് ഇലവൻ- ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലയാം ലിവിങ്സ്റ്റോൺ, ജേക്കബ് ബെതെൽ, ജെയ്മി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.

Tags:    
News Summary - India won the toss and chose to field against england in first t20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.