റിഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. പരിക്ക് മൂലം കെ.എൽ രാഹുലിനേയും കുൽദീപ് യാദവിനേയും ടീമിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞ ദിവസം നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെയാണ് കുൽദീപിന് പരിക്കേറ്റത്. അഞ്ച് ട്വന്റി 20 മത്സരങ്ങളുള്ള പരമ്പര വ്യാഴാഴ്ച ഡൽഹിയിൽ തുടങ്ങും.  റിഷഭ് പന്തിനെ ക്യാപ്റ്റനായി നിശ്ചയിച്ച വിവരം ബി.സി.സി.ഐയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.  


ഒക്ടോബറിൽ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര. തുടർച്ചയായ 12 മത്സരം ജയിച്ച് മികച്ച ഫോമിലാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കക്കെതിരെ വ്യാഴാഴ്ച നടക്കുന്ന മത്സരം കൂടി ജയിച്ച് റെക്കോർഡ് കുറിക്കുകയാ​ണ് ഇന്ത്യയുടെ ലക്ഷ്യം.

Tags:    
News Summary - India vs South Africa: Rishabh Pant named India captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.