ടെസ്റ്റ്​ റാങ്കിങ്​; റൂട്ടിന്​ ഉയർച്ച, കോഹ്​ലിക്ക്​ താഴ്ച്ച

ദുബൈ: ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ നേടിയ തകർപ്പൻ ഡബിൾ സെഞ്ച്വറിയുടെ കരുത്തിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്​ ജോറൂട്ട്​ ഉയർന്നു. നേരത്തേ റാങ്കിങ്ങിൽ അഞ്ചാംസ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്​ നായകൻ. അതേസമയം മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി അഞ്ചാംസ്ഥാനത്തേക്ക്​ വീണു. ചെന്നൈ ടെസ്റ്റിൽ ആദ്യ ഇന്നിങ്​സിൽ 11 റൺസിന്​ പുറത്തായ കോഹ്​ലി രണ്ടാം ഇന്നിങ്​സിൽ 72 റൺസ്​ നേടിയിരുന്നു.

919 റേറ്റിങ്ങുമായി കിവി നായകൻ കെയ്​ൻ വില്യംസണാണ്​ പട്ടികയിൽ ഒന്നാമത്​. 891 റേറ്റിങ്ങുമായി ഓസീസ്​ താരം സ്​റ്റീവ്​ സ്​മിത്ത്​ രണ്ടാമതാണ്​. 883 റേറ്റിങ്​ പോയന്‍റാണ്​ റൂട്ടിനുള്ളത്​. 878 റേറ്റിങ്ങുള്ള ഓസീസിന്‍റെ ലാബുഷെയ്​ൻ നാലാമതാണ്​. കോഹ്​ലിയുടെ റേറ്റിങ്​ 852 ആണ്​. 754 പോയന്‍റുമായി പട്ടികയിൽ ഏഴാമതുള്ള ചേതേശ്വർ പുജാരയാണ്​ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരൻ.

ബൗളർമാരിൽ 908 റേറ്റിങ്​ പോയന്‍റുള്ള പാറ്റ്​ കമ്മിൻസ്​ ബഹുദൂരം മുന്നിലാണ്​. ഇംഗ്ലണ്ടിന്‍റെ സ്റ്റുവർട്ട്​ ബ്രോഡ്​ രണ്ടാമതാണ്​. ചെന്നൈ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ജെയിംസ്​ ആൻഡേഴ്​സൺ മൂന്നാംസ്ഥാനത്തേക്ക്​ കയറി. രവിച​ന്ദ്രൻ അശ്വിൻ ഏഴാമതും ജസ്​പ്രീത്​ ബുംറ എട്ടാമതുമുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT