ജെമീമക്ക് സെഞ്ച്വറി, കൗറിന് അർധ സെഞ്ച്വറി; ഇന്ത്യ പൊരുതുന്നു

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയക്കെതിരെ 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായ നിലയിൽ. 42 ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ്.

തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന (100*) ജെമീമ റോഡ്രിഗസും 88 പന്തിൽ 89 റൺസെടുത്ത് പുറത്തായ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് തിരിച്ചടിച്ചത്.

ഓപണർ ഷഫാലി വർമയുടെയും 10 ഉം സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന 24 ഉം ദീപ്തി ശർമ 24 ഉം റൺസെടുത്ത് പുറത്തായി.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപണർ ഫീബ് ലിച്ച്‌ഫീൽഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് 338 റൺസ് കെട്ടിപ്പടുത്തത്. 93 പന്തുകൾ നേരിട്ട ലിച്ച്‌ഫീൽഡ് 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 119 റൺസെടുത്താണ് പുറത്താകുന്നത്. 88 പന്തിൽ 77 റൺസെടുത്ത എല്ലിസ് പെറിയും 45 പന്തിൽ 63 റൺസെടുത്ത ആഷ്‌ലീ ഗാർഡ്‌നറും ആസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തേകി.

ആ​റാം ഓ​വ​റി​ൽ ക്യാ​പ്റ്റ​നും ഓ​പ​ണ​റു​മാ​യ അ​ലീ​സ ഹീ​ലി​യെ (5) ക്രാ​ന്തി ഗൗ​ഡ് ബൗ​ൾ​ഡാ​ക്കി​യെ​ങ്കി​ലും കം​ഗാ​രു നാ​ട്ടു​കാ​ർ പി​ന്നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ര​ണ്ടാം വി​ക്ക​റ്റി​ൽ ലി​ച്ച്ഫീ​ൽ​ഡ്-​പെ​റി സ​ഖ്യം 28ാം ഓ​വ​ർ​വ​രെ തു​ട​ർ​ന്നു. 77 പ​ന്തി​ലാ​യി​രു​ന്നു ലി​ച്ച്ഫീ​ൽ​ഡി​ന്റെ ശ​ത​കം. ഓ​പ​ണ​റെ അ​മ​ൻ​ജോ​ത് കൗ​ർ കു​റ്റി​തെ​റി​പ്പി​ച്ച് വി​ടു​മ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ൽ 180. ബെ​ത്ത് മൂ​ണി 22 പ​ന്തി​ൽ 24 റ​ൺ​സ് ചേ​ർ​ത്ത് ശ്രീ​ച​ര​ണി​ക്ക് വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡി​നെ (3) ച​ര​ണി സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ചു. നാ​ലി​ന് 228.

മ​റു​ത​ല​ക്ക​ലു​ണ്ടാ​യി​രു​ന്ന പെ​റി 40ാം ഓ​വ​റി​ലാ​ണ് വീ​ണ​ത്. രാ​ധ യാ​ദ​വി​ന്റെ പ​ന്തി​ൽ സ്റ്റ​മ്പി​ള​കി തി​രി​ഞ്ഞു​ന​ട​ക്കു​മ്പോ​ൾ 250ന് ​അ​രി​കി​ലെ​ത്തി​യി​രു​ന്നു ഓ​സീ​സ്. ത​ഹ്‌​ലി​യ മ​ക്ഗ്രാ​ത്ത് (12) റ​ണ്ണൗ​ട്ടാ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ഗാ​ർ​ഡ്ന​റാ​ണ് സ്കോ​ർ 300 ക​ട​ത്തി​യ​ത്. കിം ​ഗാ​ർ​ത്ത് (17), അ​ലാ​ന കി​ങ് (4), സോ​ഫി മൊ​ളി​ന്യൂ​സ് (0) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു ബാ​റ്റ​ർ​മാ​ർ. ഇ​ന്ത്യ​ക്കു​വേ​ണ്ടി ശ്രീ ​ച​ര​ണി​യും ദീ​പ്തി ശ​ർ​മ​യും ര​ണ്ടു​വീ​ത​വും ക്രാ​ന്തി ഗൗ​ഡ്, അ​മ​ൻ​ജോ​ത് കൗ​ർ, രാ​ധ യാ​ദ​വ് എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Tags:    
News Summary - india vs australia women's world cup semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.