ആസ്ത്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ടെസ്റ്റിൽ ആധികാരിക ജയം

നാഗ്പുര്‍: സ്പിൻ മാജിക്കിൽ ആസ്ത്രേലിയയെ വീഴ്ത്തി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് വിജയം. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്.

രണ്ടാമിന്നിങ്‌സില്‍ ആസ്ത്രേലിയ 91 റണ്‍സിന് പുറത്തായി. ആര്‍.അശ്വിന്റെ ബൗളിങ്ങാണ് ഓസീസ് നിരയെ തകർത്തത്.

രണ്ടാമിന്നിങ്സിൽ 12 ഓവറിൽ അഞ്ച് വിക്കറ്റാണ് അശ്വിന്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റും സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഓസീസ് നിരയിൽ 51 പന്തില്‍ 25 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് പുറത്താകാതെ പിടിച്ചുനിന്നത്. 17 റണ്‍സ് നേടിയ മാര്‍നസ് ലബൂഷെയ്നാണ് സ്മിത്തിനെ കൂടാതെ10 കടന്നത്. 

Tags:    
News Summary - India Register Innings Win Over Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.