മക​െൻറ നേട്ടങ്ങൾ കാണാൻ ഇനി ഗൗസില്ല, ഇന്ത്യൻ ക്രിക്കറ്റ്​ താരം സിറാജി​െൻറ പിതാവ്​ അന്തരിച്ചു

ഹൈദരാബാദ്​: ഇന്ത്യൻ പേസറും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സ്​ താരവുമായ മുഹമ്മദ്​ സിറാജി​െൻറ പിതാവ്​ അന്തരിച്ചു. ശ്വാസകോശ പ്രശ്​നങ്ങൾ കാരണം ചികിത്സയിലായിരുന്ന മുഹമ്മദ്​ ഗൗസ്​ (53) വെള്ളിയാഴ്​ചയാണ്​ അന്തരിച്ചത്​.

ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുള്ള സിറാജ്​ സിഡ്​നിയിലാണുള്ളത്​. സിറാജ്​ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ ഹൈദരാബാദ്​ നഗരത്തിലെ ഓ​ട്ടോ തൊഴിലാളിയായിരുന്ന ഗൗസ്​ വാർത്തകളിലിടം നേടിയിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിലെ ഉജ്ജ്വല പ്രകടനമാണ്​ സിറാജിന്​ ​ആസ്​ട്രേലിയൻ പര്യടനത്തിൽ ഇടം നൽകിയത്​.

കോവിഡ്​ നിയന്ത്രണങ്ങളും ക്വാറൻറീനും കർശനമായതിനാൽ സിറാജിന്​ ഇന്ത്യയിലേക്ക്​ മടങ്ങാനാകില്ലെന്നാണ്​ വിവരം. ത​െൻറ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ്​ നഷ്​ടമായതെന്നും അദ്ദേഹത്തി​െൻറ ഏറ്റവും വലിയ സ്വപ്​നമായ ഇന്ത്യൻ ജഴ്​സിയണിയാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും സിറാജ്​ പ്രതികരിച്ചതായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

ഇന്ത്യക്കായി മൂന്ന്​ ട്വൻറി 20യിലും ഒരു ഏകദിനത്തിലും സിറാജ്​ കളത്തിലിറങ്ങിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.