സഞ്ജു ഇറങ്ങി; 300 കടന്ന് ഇന്ത്യ

ഓക്ക്ലാൻഡ്: ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 306 റൺസെടുത്തു. ഇന്ത്യക്കായി ശിഖർധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ അർധ സെഞ്ച്വറി നേടി. വീണ്ടും ടീമിന്ത്യക്കായി കളിച്ച സഞ്ജു സാംസൺ 36 റൺസെടുത്തു.

ഇന്ത്യക്കായി ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് 124 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും അടുത്തടുത്ത ഓവറുകൾ പുറത്താവുകയും പിന്നീടെത്തിയ പന്തിനും സൂര്യകുമാറിനും ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ പ്രതിസന്ധിയെ അഭിമുഖീകരിച്ചു.

പിന്നീട് ശ്രേയസ് അയ്യർക്കൊപ്പം സഞ്ജു സാംസൺ എത്തിയതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. 45ാം ഓവറിലാണ് സഞ്ജു പുറത്തായത്. സഞ്ജു പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദർ അതിവേഗത്തിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്കോർ 300 കടക്കുകയായിരുന്നു.

Tags:    
News Summary - India-new zealand first one day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.