തോൽവിക്കു പിന്നാലെ ഇന്ത്യക്ക് പിഴ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് പോയന്റ് വെട്ടിക്കുറച്ചു

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ടീമിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീമിന് മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയിട്ടു. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് പോയന്റ് വെട്ടിക്കുറക്കുകയും ചെയ്തു.

ചാമ്പ്യൻഷിപ് സൈക്കിളിൽ മൂന്ന് മത്സരങ്ങൾ കളിച്ച ഇന്ത്യ 14 പോയന്റുമായി ആറാം സ്ഥാനത്താണിപ്പോൾ. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യ ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 32 റൺസിനുമാണ് തോറ്റത്. രണ്ടാം ഇന്നിങ്സിലും ആതിഥേയരുടെ തീതുപ്പുന്ന ബൗളിങ്ങിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞു. നേരത്തേ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സ് എടുത്തിരുന്നു. 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയർ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 34.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി. സ്‌കോര്‍: ഇന്ത്യ -245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10. രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ്. നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ട് ഓവർ കുറവ് വരുത്തിയതിനാണ് ഐ.സി.സിയുടെ നടപടി. ഇതോടെ 16 പോയന്‍റുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, 14 പോയന്‍റുമായി ആറാം സ്ഥാനത്തേക്ക് വീണു.

Tags:    
News Summary - India fined for slow over-rate, docked two WTC points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.