വി​ശാ​ഖ​പ​ട്ട​ണ​ത്ത് പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​ന്ത്യ​ൻ കോ​ച്ച് വി.​വി.​എ​സ്. ല​ക്ഷ്മ​ണും ക്യാ​പ്റ്റ​ൻ

സൂ​ര്യ​കു​മാ​ർ യാ​ദ​വും

ഓർമകളുണ്ടായിരിക്കണം; ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ട്വ​ന്റി20 പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

വി​ശാ​ഖ​പ​ട്ട​ണം: ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ന​രി​കി​ൽ കാ​ലി​ട​റി നാലു ദി​വ​സം മാ​ത്രം പി​ന്നി​ട​വെ ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ‍യ ട്വ​ന്റി20 പ​ര​മ്പ​ര​ക്ക്. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി വ്യാ​ഴാ​ഴ്ച വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ക്കും. ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന ബ​ഹു​ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വി​ശ്ര​മം ന​ൽ​കി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ്. രാ​ഹു​ൽ ദ്രാ​വി​ഡി​ന് പ​ക​രം പ​രി​ശീ​ല​ക​നാ​യി വി.​വി.​എ​സ്. ല​ക്ഷ്മ​ണും.

എ​ന്നാ​ൽ, മാ​ത്യു വെ​യ്ഡി​നു കീ​ഴി​ലി​റ​ങ്ങു​ന്ന ഓ​സീ​സ് ടീ​മി​ലെ പ​കു​തി​യോ​ളം താ​ര​ങ്ങ​ൾ ലോ​ക​ക​പ്പ് നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. യു​വ​താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​മു​ഖ്യം ന​ൽ​കി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ൻ സെ​ല​ക്ട​ർ​മാ​രു​ടെ ല​ക്ഷ്യം അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പാ​ണ്. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ട്വ​ന്റി20 ടീ​മി​ലി​ല്ല.

30 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് മേ​ധാ​വി​ത്വ​മു​ള്ള ഇ​ന്ത്യ​ൻ യു​വ​സം​ഘ​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ളി​ല്ല. എ​ല്ലാ​വ​രും പ​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ജ​ഴ്സി​യ​ണി​ഞ്ഞ​വ​രാ​ണ്. സൂ​ര്യ​ക്കു പു​റ​മെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഇ​ഷാ​ൻ കി​ഷ​നും പേ​സ് ബൗ​ള​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ‍യും ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്നു.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ഷാ​ൻ ഇ​റ​ങ്ങി​യ​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഇ​ടം​ല​ഭി​ച്ച പ്ര​സി​ദ്ധാ​വ​ട്ടെ ബെ​ഞ്ചി​ൽ തു​ട​ർ​ന്നു. ഫൈ​ന​ല​ട​ക്കം തു​ട​ർ​ച്ച​യാ​യ ഏ​ഴു ക​ളി​ക​ളി​ൽ അ​വ​സ​രം ല​ഭി​ച്ചി​ട്ടും നി​രാ​ശ​ജ​ന​ക​മാ​യി​രു​ന്നു സൂ​ര്യ​യു​ടെ പ്ര​ക​ട​നം. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഇ​ഷാ​ൻ കി​ഷ​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ എ​ന്നി​വ​രി​ൽ ര​ണ്ടു​പേ​ർ ഇ​ന്നി​ങ്സ് ഓ​പ​ൺ ചെ​യ്യും.

തി​ല​ക് വ​ർ​മ, റി​ങ്കു സി​ങ് തു​ട​ങ്ങി​യ​വ​ർ മ​ധ്യ​നി​ര​യി​ലു​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന. പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​നാ​യെ​ത്തി​യ ഓ​ൾ റൗ​ണ്ട​ർ അ​ക്സ​ർ പ​ട്ടേ​ൽ, പേ​സ​ർ അ​ർ​ഷ്ദീ​പ് സി​ങ് തു​ട​ങ്ങി​യ​വ​രു​ടെ സീ​റ്റു​ക​ളും ഏ​റ​ക്കു​റെ സു​ര​ക്ഷി​ത​മാ​ണ്. അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്ക് ലോ​ക​ക​പ്പി​ൽ തി​ള​ങ്ങി​യ മ​ധ്യ​നി​ര​ക്കാ​ര​ൻ ശ്രേ​യ​സ് അ​യ്യ​രു​മെ​ത്തും.

ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ട്രാ​വി​സ് ഹെ​ഡ്, സീ​നി‍യ​ർ താ​രം സ്റ്റീ​വ് സ്മി​ത്ത്, വി​ക്ക​റ്റ് കീ​പ്പ​ർ ജോ​ഷ് ഇ​ൻ​ഗ്ലി​സ് എ​ന്നീ ബാ​റ്റ​ർ​മാ​രും ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, മാ​ർ​ക്സ് സ്റ്റോ​യ്നി​സ്, സീ​ൻ അ​ബോ​ട്ട്, വി​ക്ക​റ്റ് വേ​ട്ട​ക്കാ​ര​ൻ സ്പി​ന്ന​ർ ആ​ഡം സാം​പ എ​ന്നി​വ​രും ലോ​ക​ക​പ്പി​നു​ശേ​ഷം ട്വ​ന്റി20 പ​ര​മ്പ​ര​ക്കാ​യി ഇ​ന്ത്യ​യി​ൽ തു​ട​രു​ക​യാ​ണ്.

26ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും 28ന് ​ഗു​വാ​ഹ​തി​യി​ലും ഡി​സം​ബ​ർ ഒ​ന്നി​ന് റാ​യ്പു​രി​ലും മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ലു​മാ​ണ് മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

ടീം ​ഇ​വ​രി​ൽ​നി​ന്ന്:

ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് (വൈ​സ് ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, തി​ല​ക് വ​ർ​മ, റി​ങ്കു സി​ങ്, ജി​തേ​ഷ് ശ​ർ​മ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, ശി​വം ദു​ബെ, ര​വി ബി​ഷ്‌​ണോ​യ്, അ​ർ​ഷ്ദീ​പ് സി​ങ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ആ​വേ​ശ് ഖാ​ൻ, മു​കേ​ഷ് കു​മാ​ർ.

ആ​സ്ട്രേ​ലി​യ: മാ​ത്യു വെ​യ്ഡ് (ക്യാ​പ്റ്റ​ൻ), ആ​രോ​ൺ ഹാ​ർ​ഡി, ജേ​സ​ൺ ബെ​ഹ്‌​റ​ൻ​ഡോ​ർ​ഫ്, സീ​ൻ അ​ബോ​ട്ട്, ടിം ​ഡേ​വി​ഡ്, ന​താ​ൻ എ​ല്ലി​സ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, ത​ൻ​വീ​ർ സം​ഘ, മാ​റ്റ് ഷോ​ർ​ട്ട്, സ്റ്റീ​വ് സ്മി​ത്ത്, മാ​ർ​ക​സ് സ്റ്റോ​യ്നി​സ്, കെ​യ്ൻ റി​ച്ചാ​ർ​ഡ്‌​സ​ൺ, ആ​ഡം സാം​പ.

രോഹിത് ഇനി ട്വന്റി20ക്കില്ല?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇനി ദേശീയ ടീമിനായി ട്വന്റി 20 മത്സരങ്ങള്‍ കളിച്ചേക്കില്ല. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏകദിന ലോകകപ്പിന് മുമ്പേ രോഹിത് ബി.സി.സി.ഐയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്നും ഇനി തന്നെ ട്വന്റി 20 ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സെലക്ടര്‍മാരെ താരം അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ട്വ​ന്റി20 ടീ​മി​ലി​ല്ല. 

Tags:    
News Summary - India-Australia Twenty20 Series Begins on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.