ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ വിവാഹിതനായി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്​ താരം ശിവം ദുബെ വിവാഹിതനായി. വെള്ളിയാഴ്ച മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ്​ ദീർഘകാല സുഹൃത്തായിരുന്ന അഞ്​ജൂം ഖാന്​​ ദുബെ വരണമാല്യം ചാർത്തിയത്​.

വിവാഹവാർത്ത രാജസ്​ഥാൻ റോയൽ താരമായ ദുബെ ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചു. വിവാഹ വാർത്ത പുറത്ത്​ വന്നതോടെ സഹതാരങ്ങളും ആരാധകരും സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന്​ ആശംസകൾ നേർന്നു.

ചിത്രങ്ങൾ കാണാം:


28കാരനായ ദുബെ 13 ട്വന്‍റി20കളിലും ഒരു ഏകദിനത്തിലും ഇന്ത്യൻ ജഴ്​സിയണിഞ്ഞിട്ടുണ്ട്​. 2020 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരെയായിരുന്നു അവസാനമായി ഇന്ത്യക്കായി കളിച്ചത്​. മിനി താരലേലത്തിൽ 4.40 കോടി രൂപ മുടക്കിയാണ്​ കൂറ്റനടിക്കാരനായ ദുബെയെ രാജസ്​ഥാൻ സ്വന്തം പാളയത്തിലെത്തിച്ചത്​. സീസണിൽ ആറ്​ മത്സരങ്ങളിൽ നിന്ന്​ താരം 145 റൺസ്​ സ്​കോർ ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - India All-rounder Shivam Dube marries long-time girlfriend Anjum Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT