വാഷിങ്​ടൺ സുന്ദർ

ഇന്ത്യ 365ന്​ ഓൾഔട്ട്​​; പുറത്താകാതിരുന്നിട്ടും കന്നി സെഞ്ച്വറി​ നാലു റൺസ്​ മാത്രമകലെ കൈവിട്ട്​ വാഷിങ്​ടൺ സുന്ദർ​ (96*)

അഹമദാബാദ്​: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ്​ ടെസ്റ്റിൽ ഇന്ത്യ 365 റൺസിന്​ പുറത്ത്​. ഇതോടെ ഇന്ത്യക്ക്​​ 160 റൺസിന്‍റെ ഒന്നാം ഇന്നിങ്​സ്​ ലീഡായി​.

വാലറ്റക്കാരായ ഇശാന്ത്​ ശർമയും മുഹമ്മദ്​ സിറാജും അടുത്തടുത്ത പന്തുകളിൽ റൺസെടുക്കാതെ മടങ്ങിയതോടെ വാഷിങ്​ടൺ സുന്ദറിന്​ (96 നോട്ടൗട്ട്​) അർഹിച്ച കന്നി സെഞ്ച്വറി എത്തിപ്പിടിക്കാനായില്ല. അഞ്ച്​ പന്തിനിടെയാണ്​ ഇന്ത്യക്ക്​ അവസാന മുന്ന്​ വിക്കറ്റുകൾ നഷ്​ടമായത്​.

ഏഴുവിക്കറ്റിന്​ 295 റൺസെന്ന നിലയിൽ 89 റൺസ്​ ലീഡുമായാണ്​ ഇന്ത്യ മൂന്നാം ദിനം ബാറ്റിങ്​ പുനരാരംഭിച്ചത്​. ആറാം വിക്കറ്റിൽ ഋഷഭ്​ പന്തിനൊപ്പം 113 റൺസ്​ കൂട്ടുകെട്ടുണ്ടാക്കിയ സുന്ദർ എട്ടാം വിക്കറ്റിൽ അക്​സർ പ​േട്ടലിനെ ചേർത്തുപിടിച്ച്​ 106 റൺസ്​ ചേർത്തു.

43 റൺസെടുത്ത അക്​സർ റണ്ണൗട്ടാവുകയായിരുന്നു. ഇശാന്തിന്‍റെയും സിറാജിന്‍റെയും വിക്കറ്റുകൾ ബെൻ സ്​റ്റോക്​സ്​ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി സ്​റ്റോക്​സ്​ നാലും ജെയിംസ്​ ആൻഡേഴ്​സൺ മൂന്നും വിക്കറ്റ്​ വീഴ്​ത്തി.

Tags:    
News Summary - India all out for 365 washington sundar unbeaten for 95

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT