മൂന്നാം ട്വന്‍റി-20യിൽ ഇന്ത്യക്ക് തോൽവി; സൂര്യകുമാർ യാദവിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേതുമായ ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 216 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ മുന്നേറ്റം എട്ടുവിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് 17 റൺസ് ജയം. സൂര്യകുമാർ യാദവ് ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടി (117). സ്കോർ: ഇംഗ്ലണ്ട് 215-7, ഇന്ത്യ 198-9. 

നേരത്തെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. 55 പന്തുകളിൽ ആറ് സിക്സും 14 ബൗണ്ടറികളും അടങ്ങിയതായിരുന്നു സൂര്യകുമാർ യാദവിന്‍റെ ഇന്നിങ്സ്. 49 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്. 11 റൺസിന് പുറത്തായ മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഇത്തവണയും മികവ് കാട്ടാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാൻ 77ഉം ലയാം ലിവിങ്സ്റ്റൺ 42ഉം റൺസ് നേടി. 

Tags:    
News Summary - ind vs eng third match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.