Posted On
date_range Updated On
date_range ഐ.സി.സി ട്വന്റി20 താരം: പട്ടികയിൽ സ്മൃതി മന്ദനയും
ദുബൈ:2021ലെ ഐ.സി.സി വനിത ട്വന്റി20 താര പുരസ്കാരത്തിന് നിർദേശിക്കപ്പെട്ടവരിൽ ഇന്ത്യയുടെ റൺ മെഷീൻ സ്മൃതി മന്ദനയും. ഇംഗ്ലണ്ടിെൻറ ടാമി ബ്യൂമൗണ്ട്, നാറ്റ് സ്കൈവർ, അയർലൻഡിെൻറ ഗാബി ലൂയിസ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. ഈവർഷം ഒമ്പത് ട്വന്റി20 മത്സരങ്ങളിൽ 31.87 ശരാശരിയിൽ രണ്ടു അർധശതകങ്ങളടക്കം 255 റൺസാണ് മന്ദനയുടെ സമ്പാദ്യം.
പുരുഷ താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നാരുമില്ല. പാകിസ്താെൻറ ബാബർ അഅ്സം, ബംഗ്ലാദേശിെൻറ ശാക്കിബുൽ ഹസൻ, ദക്ഷിണാഫ്രിക്കയുടെ യാനെമൻ മലാൻ, അയർലൻഡിെൻറ പോൾ സ്റ്റർലിങ് എന്നിവരാണ് ലോകത്തെ മികച്ച പുരുഷ ട്വന്റി20 താരമാവാൻ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.