സ്മൃതി മന്ദാന, സൂര്യകുമാർ
Posted On
date_range Updated On
date_range ഐ.സി.സി ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ ഇയർ: സാധ്യത പട്ടികയിൽ സൂര്യയും സ്മൃതിയും
ദുബൈ: 2022ലെ ഐ.സി.സി ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്ന് പുരുഷ, വനിത വിഭാഗങ്ങളിലായി യഥാക്രമം ബാറ്റർമാരായ സൂര്യകുമാർ യാദവും സ്മൃതി മന്ദാനയും ഇടം നേടി. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ സാം കറൻ, പാകിസ്താന്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ് വാൻ, സിംബാബ് വേ ബാറ്റിങ് ഓൾ റൗണ്ടർ സിക്കന്തർ റാസ എന്നിവരെയാണ് സൂര്യകുമാറിന് പുറമെ നാമനിർദേശം ചെയ്തിരിക്കുന്നത്.
പാക് താരം നിദ ധർ, ന്യൂസിലൻഡിന്റെ സോഫി ഡേവിൻ, ആസ്ട്രേലിയക്കാരി ടാലിയ മക്ഗ്രാത്ത് എന്നിവർ വനിതകളുടെ പട്ടികയിലുമുണ്ട്. 2021ലെ പുരസ്കാരം സ്മൃതി മന്ദാനക്കായിരുന്നു. മിന്നുംഫോമിലായിരുന്ന സൂര്യ, ട്വന്റി20യിൽ 1000 റൺസിലധികം 2022ൽ സ്കോർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.