Posted On
date_range Updated On
date_range അഞ്ച് തവണ കൈകറക്കി ബൗളറുടെ പന്തേറ്; രസകരമായ വിഡിയോ പങ്കുവെച്ച് ഹർഭജൻ
അഞ്ച് തവണ കൈകറക്കി പന്തെറിയുന്ന സ്പിന്നറുടെ വിഡിയോ വൈറലാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും വിഡിയോ പങ്കുവെച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഹർഭജൻ വിഡിയോ പങ്കുവെച്ചത്.
എന്നെക്കാളും നല്ല ബോളിങ് ആക്ഷനാണ്. ഈ വിഡിയോ അയച്ചു തന്നതിന് നന്ദി. വിഡിയോ പങ്കുവെച്ച് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ആഹ്ലാദം നൽകുന്ന വിഡിയോയാണെന്നും ബോളിങ്ങിന്‍റെ ഹൈബ്രിഡ് വേർഷനാണെന്നുമാണ് യുവരാജിന്‍റെ കമന്‍റ്.
മഹിപാൽപൂർ സ്വദേശിയായ തനുജ് പവാറാണ് വ്യത്യസ്തമായ ബോളിങ് ആക്ഷന്റെ ഉടമ. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിലായിരുന്നു തനുജിന്‍റെ ബോളിങ്. ടെന്നീസ്, തുകൽ പന്ത് ടൂർണമെന്‍റുകളിൽ ഒരുപോലെ തനുജ് കളിക്കാറുണ്ട്. ഒറ്റകൈ കൊണ്ടുള്ള തനുജിന്‍റെ സിക്സറുകളും പ്രാദേശിക ടൂർണമെന്‍റുകളിൽ പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.