ആ താരത്തി​െൻറ ബാറ്റിങ്​ കാരണം രാജസ്ഥാൻ റോയൽസ്​ ആരാധികയായി: സ്​മൃതി മന്ദാന

​െഎ.പി.എൽ മത്സരങ്ങൾ പുരോഗമിക്കു​േമ്പാൾ പ്രമുഖ താരങ്ങളിൽ പലരും ഫോം കണ്ടെത്താൻ കഴിയാതെ കിതക്കുകയാണ്​. എന്നാൽ ചില യുവതാരങ്ങൾ ഗംഭീര ബാറ്റിങ്ങും ബൗളിങ്ങുമൊക്കെയായി ടൂർണമെൻറി​െൻറ ഹരം വാനോളമുയർത്തുകയും ചെയ്യുന്നുണ്ട്​.

താൻ ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ ഇൗ സീസൺ മുതൽ രാജസ്ഥാൻ റോയൽസ്​ ആരാധികയാണെന്ന്​ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മിന്നും താരമായ സ്​മൃതി മന്ദാന​​. റോയൽസിനെ തെരഞ്ഞെടുക്കാൻ മന്ദാനക്ക്​ വ്യക്​തമായ കാരണവുമുണ്ട്​. മലയാളി വെടിക്കെട്ട്​ താരം സഞ്​ജു സാംസണി​െൻറ പവർ ഹിറ്റിങ്​ മൂലമാണ്​ താൻ രാജസ്ഥാനെ പിന്തുണക്കാൻ തുടങ്ങിയതെന്ന്​ താരം ഇന്ത്യാ ടുഡേയോട്​ പറഞ്ഞു.


'ചെറുപ്പക്കാർ ബാറ്റ്​ ചെയ്യുന്ന രീതി കാണുന്നത്​ വളരെ പ്രചോദനമാണ്​. സഞ്​ജുവി​െൻറ ബാറ്റിങ്​ രീതി കണ്ടതോടെ ഞാൻ അദ്ദേഹത്തി​െൻറ വലിയ ആരാധികയായി മാറി. സഞ്​ജു കാരണം ഞാൻ ഇപ്പോൾ രാജസ്ഥാൻ ടീമിനെയാണ്​ പിന്തുണക്കുന്നത്​. അദ്ദേഹം ബാറ്റ്​ ചെയ്യുന്ന രീതി വന്യമാണ്​. നന്നായി ബാറ്റ്​ ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'. -മന്ദാന വ്യക്​തമാക്കി.

എല്ലാ മത്സരങ്ങളും വിടാതെ കാണാറുണ്ടെന്നും ഒരു ടീമിന്​ മാത്രമായി പിന്തുണക്കാനാകില്ലെന്നും പറഞ്ഞ താരം താൻ എം.എസ്​ ധോണി, വിരാട്​ കോഹ്​ലി, എബി ഡിവില്ലേഴ്​സ്​, രോഹിത്​ ശർമ എന്നീ താരങ്ങളുടെ ബാറ്റിങ്ങും ഏറെ ഇഷ്​ടപ്പെടുന്നുണ്ടെന്നും പറഞ്ഞു.

Tags:    
News Summary - Have started supporting RR because of him: Smriti Mandhana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.