ബാബറും കോഹ്‍ലിയും ആർ.സി.ബിയിൽ; പാക് ആരാധകന്റെ പോസ്റ്റിന് മറുപടിയുമായി ഹർഭജൻ

ഐ.പി.എൽ പതിനേഴാം പതിപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുളളത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ടൂർണമെന്റാണ് ഐ.പി.എൽ. പാകിസ്താനിലും ഇന്ത്യൻ പ്രീമിയർ ലീഗിന് ആരാധകരേറെയുണ്ട്. പ്രഥമ സീസണിൽ മാത്രമായിരുന്നു പാകിസ്താൻ താരങ്ങൾ ഐ.പി.എൽ കളിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിര്‍ത്തിവെച്ചിരുന്നു.

ഇപ്പോഴിതാ ഒരു പാകിസ്താൻ ആരാധകൻ വിരാട് കോഹ്‍ലിയും ബാബർ അസമും ഒരുമിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ കളിക്കുന്നത് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തുവന്നിരിക്കുകയാണ്. അലി റാസ ആലം എന്ന പാക് ആരാധകനാണ് കോഹ്‍ലിയും ബാബറും ബംഗളൂരു ജഴ്സിയിലും ബുംറയും ഷഹീൻ അ​ഫ്രീദിയും മുംബൈ ജഴ്സിയിലും റിസ്വാൻ ചെന്നൈ ജഴ്സിയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

പാകിസ്ഥാനിലെ മാത്രമല്ല ഇന്ത്യയിലെയും ക്രിക്കറ്റ് ​പ്രേമികൾ കോഹ്ലിയും ബാബറും ഐപിഎല്ലിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലുമെല്ലാം ഒരുമിച്ച് കളിക്കുന്നത് സ്വപ്നം കാണുന്നുണ്ടാകുമെന്നായിരുന്നു എക്സിൽ പങ്കു​വെച്ച​ പോസ്റ്റ്. അതിന് മറുപടിയുമായി ഹർഭജൻ സിങ് എത്തുകയായിരുന്നു. ‘ഒരു ഇന്ത്യക്കാരനും അത്തരം സ്വപ്നങ്ങളില്ലെന്നും നിങ്ങളുടെ സ്വപ്നം അവാസാനിപ്പിച്ച് വേഗം ഉണരൂ’ എന്നായിരുന്നു ചിരിക്കുന്ന സ്മൈലിയോടെയുള്ള ഹര്‍ഭജന്‍റെ കമന്‍റ്.


Tags:    
News Summary - Harbhajan Singh Tells Pakistan Fan to 'Stop Dreaming' about Babar and Shaheen Playing in IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.