'ഹാപ്പി ബർത്ത്​ ഡേ... സചിൻ'; മാസ്റ്റർ ബ്ലാസ്റ്റർക്ക്​ ആശംസയുമായി ക്രിക്കറ്റ്​ ലോകം

48ാം പിറന്നാൾ ആഘോഷിക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെൻഡുൽക്കറിന്​ ആശംസയുമായി ക്രിക്കറ്റ്​ ലോകം. 1973ൽ മുംബൈയിലെ ദാദറിൽ ജനിച്ച സചിൻ വളരെ വേഗമാണ്​ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ദൈവമായി വളർന്ന്​. 10ാം നമ്പറിൽ ഇന്ത്യക്കായി സചിൻ ബാറ്റ്​ ചെയ്യാൻ ഇറങ്ങിയപ്പോഴെല്ലാം രാജ്യം മുഴുവൻ ഒരു ടെലിവിഷൻ സ്​ക്രീനിലേക്ക്​ ചുരുങ്ങുന്ന കാഴ്ച പല തവണ ലോകം കണ്ടിട്ടുണ്ട്​.

കോവിഡിന്‍റെ പശ്​ചാത്തലത്തിൽ ഇക്കുറി സചിന്‍റെ പിറന്നാളിന്​ ആഘോഷങ്ങളുണ്ടാവില്ല. 2020ലും പിറന്നാൾ ആഘോഷങ്ങൾ നടത്താതെ സചിൻ കോവിഡ്​ മുൻനിര പോരാളികൾക്ക്​ ആദരമർപ്പിച്ചിരുന്നു. പക്ഷേ, സചിനെന്ന താരത്തെ​ നെഞ്ചേറ്റുന്ന കോടിക്കണക്കിന്​ ആരാധകർക്ക്​ അദ്ദേഹത്തിന്‍റെ പിറന്നാൾ മറക്കാനാവില്ല. സമൂഹമാധ്യമങ്ങളിൽ ആശംസകൾ അർപ്പിച്ചാണ്​ പ്രിയ ക്രിക്കറ്ററുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കുന്നത്​. ആരാധകർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റിലെ പല പ്രമുഖരും സചിന്​ ആശംസയുമായെത്തി.

സച്ച്​ എന്നാൽ സത്യം, സച്ച്​ എന്നാൽ ജീവിതം, സച്ച്​ എന്നാൽ ഉത്തരവുമാണ്​. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്​സ്​മാനും മനുഷ്യനുമായ സച്ചിന്​ ആശംസകൾ അറിയിക്കുന്നുവെന്ന്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വെങ്കിടേഷ്​ പ്രസാദ്​ ട്വീറ്റ്​ ചെയ്​തു. ഒരു മനുഷ്യൻ, ഒരു മന്ത്രം, ഒരു വികാരം എന്ന കുറിപ്പോടെയാണ്​ മുംബൈ ഇന്ത്യൻസ്​ സചിന്​ ആശംസയറിയിച്ചത്​. സചിൻ അടിച്ച്​ കൂട്ടിയ റൺമലയെ ഓർമിപ്പിച്ചായിരുന്നു ബി.സി.സി.ഐയുടെ ആശംസ. ക്രിക്കറ്റിനോട്​ തനിക്ക്​ പ്രണയമുണ്ടാകാൻ കാരണം സചിനാണെന്ന്​ അദ്ദേഹം തന്ന നല്ല ഓർമകൾക്ക്​ നന്ദി പറയുന്നതായും സുരേഷ്​ റെയ്​ന ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - Happy Birthday Sachin Tendulkar: Wishes pour in for former India captain on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT