കോഹ്‍ലിക്കും രാഹുലിനും അർധ സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയിൽ

കൊളംബോ: ഓപണർമാരായ രോഹിത് ശർമക്കും ശുഭ്മാൻ ഗില്ലിനും പിറകെ വിരാട് കോഹ്‍ലിയും കെ.എൽ രാഹുലും കൂടി അർധസെഞ്ച്വറി കുറിച്ചതോടെ ഏഷ്യകപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 39 ഓവർ പിന്നിടു​മ്പോൾ രണ്ടിന് 243 റൺസെന്ന നിലയിലാണ്. 78 പന്തിൽ 71 റൺസുമായി ​രാഹുലും 55 പന്തിൽ 50 റൺസുമായി കോഹ്‍ലിയും ക്രീസിലുണ്ട്.

കനത്ത മഴയെ തുടർന്ന് ഇന്നലെ ഇടക്കുവെച്ച് നിർത്തിയ മത്സരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് പുനരാരംഭിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും നനഞ്ഞ ഔട്ട്ഫീൽഡ് കാരണം തുടങ്ങിയപ്പോൾ 4.40 ആയിരുന്നു. ഇന്നലെ 17 റൺസുമായി ക്രീസിലുണ്ടായിരുന്ന കെ.എൽ രാഹുലും എട്ട് റൺസുമായി കൂട്ടിനുണ്ടായിരുന്ന വിരാട് കോഹ്‍ലിയും പാകിസ്താൻ ബൗളർമാർക്ക് അവസരം നൽകാതെ മുന്നേറുകയായിരുന്നു.

രോഹിത് 49 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 10 ഫോറടക്കം 58 റൺസും നേടി പുറത്തായിരുന്നു. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും ഓരോ വിക്കറ്റെടുത്തു. 

Tags:    
News Summary - Half Centuries for Kohli and Rahul; India is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.