കെ.എൽ.രാഹുലിന് സെഞ്ച്വറി; ഡൽഹിക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് 200 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് കെ.എൽ.രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു.

ഓപണറായ ഇറങ്ങിയ രാഹുൽ 65 പന്തുകളിൽ നിന്ന് നാല് സിക്സും 14 ഫോറും ഉൾപ്പെടെ 112 റൺസുമായി പുറത്താകാതെ നിന്നു. സഹഓപണർ ഫാഫ് ഡുപ്ലിസിസ് അഞ്ച് റൺസെടുത്ത് പുറത്തായി. അഭിഷേക് പൊരേൽ 30ഉം നായകൻ അക്ഷർ പട്ടേൽ 25ഉം റൺസെടുത്ത് പുറത്തായി. ട്രിസ്റ്റൻ സ്റ്റബ്സ് 21 റൺസുമായി പുറത്താകാതെ നിന്നു. 

Tags:    
News Summary - Century for KL Rahul; Gujarat Titans target 200 runs against Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.