ക്യാപ്റ്റനാണ് സ്വാധീനം, ഡഗൗട്ടിൽ ഇരിക്കുന്ന ആളിനല്ല! ഗംഭീറിനെതിരെ 'അമ്പെറിഞ്ഞ്' ഗവാസ്കർ

ഇന്ത്യൻ ടീം ഹെഡ് കോച്ചും മുൻ താരവുമായ ഗൗതം ഗംഭീറിനെതിരെ ഒളിയമ്പുമായി മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ ട്രോഫി നേടിയപ്പോൾ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യരിനേക്കാൾ ടീം മെന്‍ററായിരുന്ന ഗൗതം ഗംഭീറിനെയാണ് ആളുകൾ കൂടുതലായും പ്രശംസിച്ചത്. അയ്യരിന് ക്രെഡിറ്റ് നൽകാത്തതിലാണ് ഗവാസ്കറിന്‍റെ വിമർശനം.

ഡഗൗട്ടിൽ ഇരിക്കുന്ന ആളല്ല മറിച്ച് കളിക്കളത്തിലുള്ള നായകൻമാർക്കാണ് കൂടുതൽ പ്രശംസ ലഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം പഞ്ചാബ് കിങ്സ് ഐ.പി.എൽ പ്ലേ ഓഫ് കടന്നതിന് ശേഷമാണ് ഗവാസ്കറിന്‍റെ പ്രസ്താവനകൾ.

'കഴിഞ്ഞ സീസണിലെ ഐ.പി.എൽ വിജയത്തിനുള്ള അംഗീകാരം അവന് ലഭിച്ചില്ല. എല്ലാ പ്രശംസയും മറ്റൊരാൾക്കാണ് ലഭിച്ചത്. ഡഗൗട്ടിൽ ഇരിക്കുന്ന ഒരാളല്ല, മറിച്ച് മൈതാനത്ത് എന്ത് സംഭവിക്കുമ്പോഴും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് ക്യാപ്റ്റനാണ്. എന്നിരുന്നാലും, ഈ വർഷം അദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നു. ആരും റിക്കി പോണ്ടിങ്ങിന് എല്ലാ ക്രെഡിറ്റും നൽകുന്നില്ല,' ഗാവസ്ക‌ർ സ്റ്റാർ സ്പോർട്സിൽ അഭിപ്രായപ്പെട്ടു.

2014 കഴിഞ്ഞ 10 വർഷത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ വർഷം ഐ.പി.എൽ കിരീടം നേടിയിരുന്നു. അയ്യർ നായകനായിരുന്ന ടീമിൽ ഗംഭീറായിരുന്നു മെന്‍റർ. അയ്യരിന്‍റെ ക്യാപ്റ്റൻസിയേക്കാൾ കൂടുതൽ കെ.കെ.ആറിനെ രണ്ട് കിരീടത്തിലേക്ക് നയിച്ച് മുൻ ക്യാപ്റ്റൻ ഗംഭീറിനായിരുന്നു കൂടുതൽ പ്രശംസ ലഭിച്ചത്.

Tags:    
News Summary - gavaskar says Shreyas Iyer Deserves Credit for Last year title winning of kkr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.