ഗൗതം ഗംഭീർ രാഷ്​ട്രീയം വിടുന്നു; മത്സരിക്കാനില്ലെന്ന് നദ്ദയെ അറിയിച്ചു

ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള എം.പിയായ ഗൗതം ഗംഭീർ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള താൽപര്യം അറിയിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ വഹിക്കാനാണ് താൽപര്യമെന്ന് ഗംഭീർ നദ്ദയെ അറിയിച്ചു.

പാർട്ടി പ്രസിഡന്റ് നദ്ദയോട് രാഷ്ട്രീയചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു. ഇനി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൽപര്യം. ജനങ്ങളെ സേവിക്കാനുള്ള അവസരം നൽകിയതിന് പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയോട് നന്ദി പറയുകയാണെന്നും ഗംഭീർ പറഞ്ഞു.

2019ലാണ് ഗൗതം ഗംഭീർ ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിയുടെ ഡൽഹിയിലെ മുഖമായി ഗംഭീർ മാറുകയും ചെയ്തിരുന്നു. ഈസ്റ്റ് ഡൽഹി സീറ്റിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെയാണ് ഗംഭീർ ജയിച്ചത്. ഗംഭീർ തന്നെ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കായികതാരത്തെ പരിഗണിച്ചേക്കില്ല.

Tags:    
News Summary - Gautam Gambhir Urges BJP Chief To Relieve Him From Political Duties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.