ന്യൂഡൽഹി: മാലോകരെല്ലാം മറക്കാൻ ആഗ്രഹിക്കുന്ന വർഷമാണ് 2020. കോവിഡ് മഹാമാരിയുടെ തടങ്കലിൽ ജീവിച്ചു തീർത്ത ഒരു വർഷമെന്ന നിലയിലാവും അതെണ്ണുക. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ക്രീസിലും ഇതു ദുരന്തവർഷമാണ്. ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചശേഷം 12 വർഷത്തിനിടെ കോഹ്ലിയുടെ ബാറ്റിൽനിന്ന് സെഞ്ച്വറി പിറക്കാത്ത ആദ്യവർഷം.
കളികൾ ഏറെ മുടങ്ങിയെന്ന ന്യായമുണ്ടെങ്കിലും ഐ.പി.എൽ ഉൾപ്പെടെ ഒരു മത്സരങ്ങളിലും കോഹ്ലിയുടെ ബാറ്റ് ശതകം തൊട്ടിട്ടില്ല. 2008ൽ ഏകദിനത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ശേഷം ആദ്യമായാണ് ഇങ്ങനെയൊരു കലണ്ടർ വർഷം കടന്നുപോവുന്നത്. ഈ വർഷം പൂർത്തിയാവും മുമ്പ് ഇന്ത്യക്ക് ഒരുകളി കൂടിയുണ്ടെങ്കിലും അതിനു കാത്തിരിക്കാതെ കോഹ്ലി നാട്ടിലേക്ക് മടങ്ങുകയാണ്.
ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റായ ബോക്സിങ് ഡേ മാച്ചിന് കോഹ്ലിയുണ്ടാവില്ല. ആസ്ട്രേലിയൻ പര്യടനത്തിൽ ഏഴ് മത്സരങ്ങളിൽ നാല് അർധസെഞ്ച്വറിയുമായി മികച്ച ഫോമിലായിരുന്നെങ്കിലും മൂന്നക്കം കടന്നില്ല.
ഈ വർഷം 22 രാജ്യാന്തര മത്സരങ്ങളാണ് കോഹ്ലി കളിച്ചത്. ഏഴ് അർധസെഞ്ച്വറിയും നേടി. കോവിഡ് കാരണം, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരായ പരമ്പരകളും ട്വൻറി20 ലോകകപ്പും ഉപേക്ഷിക്കപ്പെട്ടതാണ് മത്സരങ്ങളുടെ എണ്ണം കുറയാൻ കാരണം.
അവസാന മൂന്നുവർഷെത്ത കോഹ്ലിയുടെ പ്രകടനം
വർഷം മത്സരം 100/50
2017 46 11/10
2018 37 11/13
2019 44 07/14
2020 22 00/07
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.