ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരക്ക് ഇന്ന് തുടക്കം

റാഞ്ചി: ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. രോഹിത് ശർമ, വിരാട് കോഹ്‍ലി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം നൽകിയതിനാൽ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സൂര്യകുമാർ യാദവ് ആണ് ഉപനായകൻ. പാണ്ഡ്യയുടെ നായകത്വത്തിൽ അടുത്തിടെ ശ്രീലങ്കക്കെതിരെ നടന്ന ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

ഏകദിനത്തിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിൽ ഓപണറുടെ റോളിൽ എത്തിയേക്കും. പ്രിഥ്വി ഷാക്കും ടീമിൽ ഇടം ലഭിച്ചേക്കും. ഋഷബ് പന്ത്, സഞ്ജു സാംസൺ എന്നിവരുടെ അഭാവത്തിൽ ഇഷാൻ കിഷൻ ആയിരിക്കും വിക്കറ്റ് കീപ്പറുടെ റോളിൽ എത്തുക. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ശിവം മാവി, യുസ്​വേന്ദ്ര ചാഹൽ എന്നിവരായിരിക്കും ടീമിൽ ഇടം പിടിക്കുകയെന്നാണ് സൂചന.

മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്. വൈകീട്ട് ഏഴിനാണ് മത്സരം. ജനുവരി 29നും ഫെബ്രുവരി ഒന്നിനുമാണ് മറ്റു മത്സരങ്ങൾ. 

Tags:    
News Summary - First Twenty20 match against New Zealand in Ranchi today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.