ഇന്ത്യ പാകിസ്​താനോട്​ തോറ്റ ദേഷ്യത്തിൽ ടി.വി തല്ലിപ്പൊളിച്ച്​ ആരാധകർ; വിഡിയോ കാണാം

പട്​ന: ട്വന്‍റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്​താനോട്​ 10 വിക്കറ്റിനാണ്​​ തോറ്റത്​. തോൽവിയുടെ നിരാശയിൽ ടെലിവിഷൻ സെറ്റ്​ തല്ലിപ്പൊട്ടിച്ചിരിക്കുകയാണ്​ ബിഹാറിലെ ഒരുപറ്റം ക്രിക്കറ്റ്​ ആരാധകർ. കളി കഴിഞ്ഞ ഉടനെയാണ്​ ഫോബ്​സ്​ഗഞ്ചിൽ ടി.വി തല്ലിപ്പൊളിച്ച്​ രോഷപ്രകടനം അരങ്ങേറിയത്​.

ഇന്ത്യ-പാക്​ പോരാട്ടം കാണാൻ രാവിലെ തന്നെ ഫോബ്​സ്​ഗഞ്ചിലെ ചോപട്ടിയിൽ തയാറെടുപ്പുകൾ നടന്നിരുന്നു. ചിലയിടങ്ങളിൽ കളി കാണാനായി പ്രൊജക്​ടറുകൾ ഒരുക്കി. ചിലർ ടി.വിയിൽ കളി കാണാൻ ഒരുങ്ങി. ഇന്ത്യയുടെ ജയത്തിനായി ആരാധകർ പ്രാർഥിച്ചെങ്കിലും ഫലം മറിച്ചായിരുന്നു.

കളി തോറ്റ ദേഷ്യത്തിൽ ടി.വി തല്ലിപ്പൊളിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോകകപ്പിൽ ആദ്യമായി പാകിസ്​താനോടേറ്റ തോൽവി ഇന്ത്യൻ ആരാധകരിൽ ചിലർക്ക്​ ഇനിയും ദഹിച്ചിട്ടില്ല. മത്സരം തത്സമയം കണ്ടുകൊണ്ടിരിക്കേ തന്നെ കാണികളുടെ നിരാശ പ്രകടമായിരുന്നു. പാകിസ്​താൻ ജയിച്ചതോടെ നിരാശ ടി.വി തല്ലിപ്പൊളിച്ച്​ തീർക്കുകയായിരുന്നു ചിലർ.

ട്വന്‍റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പത്തുവിക്കറ്റിനാണ്​ പാകിസ്​താൻ ഇന്ത്യയെ കീഴടക്കിയത്​. ട്വന്‍റി20യിൽ ആദ്യമായാണ്​ ഇന്ത്യ 10 വിക്കറ്റിന്​ തോൽക്കുന്നത്​. യാദൃശ്ചികമെന്ന്​ പറയ​ട്ടെ ട്വന്‍റി20യിൽ പാകിസ്​താന്‍റെ ആദ്യത്തെ 10 വിക്കറ്റ്​ വിജയം കൂടിയാണിത്​.

ഇന്ത്യ ഉയർത്തിയ152 റൺസ്​ വിജയലക്ഷ്യം ഓപണർമാരായ മുഹമ്മദ്​ റിസ്​വാനും (79*) ക്യാപ്​റ്റൻ ബാബർ അസമും (69*) ചേർന്ന്​ അനായാസം വെട്ടിപ്പിടിച്ചതോടെ പാകിസ്​താൻ 10 വിക്കറ്റിന്‍റെ ഉജ്വല വിജയം സ്വന്തമാക്കി. ലോകകപ്പിൽ ഇതാദ്യമായാണ്​ പാകിസ്​താൻ ഇന്ത്യയെ തോൽപിക്കുന്നത്​.

ആറു റൺസിന്​ രണ്ട്​ ഓപ്പണർമാരെയും നഷ്​ടമായ ഇന്ത്യ ഏഴുവിക്കറ്റിന്​ 151 റൺസെന്ന നിലയിലാണ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത്​ വിക്കറ്റ്​ കാത്ത നായകൻ വിരാട് കോഹ്​ലിയാണ്​ ഇന്ത്യൻ ഇന്നിങ്​സിന്​ നിറം പകർന്നത്​​. 30 പന്തിൽ 39 റൺസുമായി റിഷഭ്​ പന്തും കനപ്പെട്ട സംഭാവന നൽകി. നാലോവറിൽ 31റൺസിന്​ മൂന്നുവിക്കറ്റ്​ വീഴ്​ത്തിയ അ​ഫ്രീദിയാണ്​ പാക്​ നിരയിൽ മികച്ചുനിന്നത്​.

Full View


ഏതൊരച്​ഛനും ചെയ്യുന്നതേ ഞാനും ചെയ്​തുള്ളൂ - അനുപമയുടെ പിതാവിന്‍റെ തുറന്നുപറച്ചിൽ

Tags:    
News Summary - Fans break TV sets after Indias defeat against Pakistan in T20 World Cup 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT