പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റിൽ പാകിസ്താനെ തോൽപിച്ചത് എട്ടു വിക്കറ്റിന്

കറാച്ചി: 17 വർഷത്തിനിടെ പാകിസ്താനിൽ ആദ്യമായി പര്യടനത്തിനെത്തിയ ഇംഗ്ലണ്ടിന് ചരിത്ര വിജയം. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നു മത്സരങ്ങളും ജയിച്ചായിരുന്നു ഇംഗ്ലണ്ട് മേധാവിത്വം. സ്വന്തം മണ്ണിൽ മൂന്നു ടെസ്റ്റ് പരമ്പരയിലെ എല്ലാ കളികളും പാകിസ്താൻ തോൽക്കുന്നത് ആദ്യമായാണ്.

മൂന്നാം ടെസ്റ്റിൽ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. സ്കോർ: പാകിസ്താൻ 304, 216. ഇംഗ്ലണ്ട് 354, 170/2. നാലാം ദിനം രണ്ടിന് 112 റൺസുമായി ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് ജയത്തിനു വേണ്ടിയിരുന്ന 55 റൺസ് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുക്കുകയായിരുന്നു. 82 റൺസുമായി ബെൻ ഡക്കറ്റും 35 റൺസോടെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമായിരുന്നു വിജയം നേടുമ്പോൾ ക്രീസിൽ.

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഹാരി ബ്രൂക്കാണ് കളിയിലെ കേമനും ടൂർണമെന്റിലെ താരവും. മൂന്നാം മത്സരത്തിലേതടക്കം മൂന്നു സെഞ്ച്വറിയുമായി 23കാരനായ വലൈങ്കയൻ ബാറ്റർ 468 റൺസ് നേടിയിരുന്നു.

Tags:    
News Summary - England win 3rd Test, complete historic clean sweep in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.