ഇംഗ്ലണ്ടിന് ആവേശകരമായ സമനില; ആഷസ് നാലാം ടെസ്റ്റിന് ത്രില്ലിങ് ക്ലൈമാക്സ്

സിഡ്നി: ഇംഗ്ലണ്ട്-ആസ്ട്രേലിയ നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ അന്ത്യം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരം അവസാന ദിവസം ഒരുവിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ട് സമനിലയിലാക്കി.

വെളിച്ചക്കുറവ് മൂലം ഫാസ്റ്റ് ബൗളേഴ്സിന് പന്തെറിയാൻ കഴിയാതെ വന്നതോടെ സ്റ്റീവൻ സ്മിത്താണ് ഓസീസിനായി അവസാന ഓവർ എറിഞ്ഞത്. സ്മിത്തിനെ ശക്തമായി പ്രതിരോധിച്ച ജെയിംസ് ആൻഡേഴ്സൺ മത്സരം സമനിലയിലാക്കി.

സ്കോർ: ആസ്ട്രേലിയ 416/8 ഡിക്ല & 265/6 ഡിക്ല, ഇംഗ്ലണ്ട് 294 & 270/9

വെളിച്ചക്കുറവി​നെ തുടർന്ന് പേസർമാ​ർക്ക് അവസാന മൂന്നോവർ എറിയാൻ സാധിക്കില്ലെന്ന് അമ്പയർ വ്യക്തമാക്കിയതോടെയാണ് നായകൻ പാറ്റ് കമ്മിൻസ് ഉപനായകൻ സ്റ്റീവൻ സ്മിത്തിനെ പന്തേൽപിച്ചത്. 2016 നവംബറിലാണ് സ്മിത്ത് അവസാനം ടെസ്റ്റിൽ വിക്കറ്റ് വീഴ്ത്തിയത്. പ്രതിരോധിച്ച് നിന്നിരുന്ന് ജാക്ക് ലീച്ചിനെ ഡേവിഡ് വാർണറുടെ ​കൈകളിലെത്തിച്ച് സ്മിത്ത് ക്യാപ്റ്റ​ന്‍റെ വിശ്വാസം കാത്തു.

പരമ്പരയിൽ 4-0ത്തിന് മുന്നിലെത്തുന്നത് ഓസീസ് സ്വപ്നം കണ്ടു. 101ാം ഓവർ എറിഞ്ഞ നഥാൻ ലിയോണിനെതിരെ സ്റ്റുവർട്ട് ബ്രോഡ് (8) അബദ്ധം ഒന്നും കാണിച്ചില്ല. അവസാന ഓവറിൽ സമ്മർദത്തിന് വഴങ്ങാതെ ജിമ്മി പിടിച്ചുനിന്നതോടെ ഇംഗ്ലണ്ട് സമനില പിടിച്ചുവാങ്ങി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി സാക് ക്രൗളി (77), ബെൻ സ്റ്റോക്സ് (60) എന്നിവർ അർധസെഞ്ച്വറി നേടിയിരുന്നു.

രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയ ഓസീസ് താരം ഉസ്മാൻ ഖ്വാജയാണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ 3-0ത്തിന് മുന്നിലാണ്. വെള്ളിയാഴ്ച മുതൽ ഹൊബാർട്ടിൽ വെച്ചാണ് അഞ്ചാമത്തെ ടെസ്റ്റ്.

Tags:    
News Summary - England survive with one wicket remaining fourth test in ashes Ends In Thrilling Draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT