തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യ 4ന് 125, പ്രതീക്ഷ രാഹുലിൽ
നോട്ടിങ്ഹാം: ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് തകർന്നതുപോലെയായിരിക്കുമോ ഇന്ത്യയുടെയും ഗതി. അല്ലെങ്കിൽ 183 റൺസിന് ആതിഥേയരെ ഒതുക്കിയ ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റും നഷ്ടപ്പെടുത്തി 125 റൺസിൽ തപ്പിത്തടയുമോ. വെളിച്ചക്കുറവു മൂലം ആദ്യ ദിനം കളി നേരത്തേ നിർത്തിയപ്പോൾ 46.2 ഒാവറിൽ ഇന്ത്യയുടെ സ്കോർ നാലിന് 125. അർധ സെഞ്ച്വറി പിന്നിട്ട ലോകേഷ് രാഹുലിലാണ് (57 നോട്ടൗട്ട്) ഇന്ത്യയുടെ പ്രത്യാശ.
ആദ്യ ടെസ്റ്റിെൻറ രണ്ടാം ദിവസം മികച്ച തുടക്കമായിരുന്നു ഇന്ത്യയുടെത്. ഒാപണർമാരായ രോഹിത് ശർമയും ലോകേഷ് രാഹുലും പതിവിലും കവിഞ്ഞ കരുതലോടെയാണ് തുടങ്ങിയത്. ആഞ്ഞെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാരെ നിരാശപ്പെടുത്തി ഇരുവരും ചേർന്ന് 97 റൺസിെൻറ മികച്ച കൂട്ടുകെട്ടും ഉണ്ടാക്കിയതാണ്.
രോഹിത് (36) പുറത്തായതിനുപിന്നാലെ ചേതേശ്വർ പുജാര നാല് റണ്ണിനും ക്യാപ്റ്റൻ വിരാട് കോഹ്ലി റണ്ണെടുക്കാതെയും ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ പുറത്തായപ്പോൾ ഇന്ത്യ ഞെട്ടി. പിറകെ അജിൻക്യ രഹാനെ (5) റണ്ണൗട്ടായയി. ഋഷഭ് പന്ത് (7) ആണ് രാഹുലിനൊപ്പം ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.