ലണ്ടൻ: ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ് ഓൾ റൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഇക്കഴിഞ്ഞ ജൂലൈ 31 മുതൽ ഓവലിൽ ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റിലാണ് വോക്സ് അവസാനമായി കളത്തിലിറങ്ങിയത്. അന്ന് പരിക്കേറ്റ കൈ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ഒറ്റക്കൈയിൽ ബാറ്റേന്താനിറങ്ങിയ 36കാരൻ കായിക ലോകത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു.
62 ടെസ്റ്റിൽ 192 വിക്കറ്റും 2034 റൺസും 122 ഏകദിനങ്ങളിൽ 173 റൺസും 1524 റൺസും 33 ട്വന്റി20 മത്സരങ്ങളിൽ 31 വിക്കറ്റും നേടി. 2019ലെ ഏകദിന, 2022ലെ ട്വന്റി20 ലോകകിരീട വിജയങ്ങളിൽ പങ്കാളിയായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കായി കളിച്ചു. കൗണ്ടി, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്ന് വോക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.